സാമൂഹിക വിലക്കുകളെ ചോദ്യംചെയ്യുന്ന പ്രമേയം; ‘പര്‍ദ്ദ’യുടെ ട്രെയിലറെത്തി; ചിത്രം മലയാളത്തിലും തെലുങ്കിലും ആഗസ്റ്റ് 22-ന് തിയറ്ററുകളിലെത്തും

Spread the love

കൊച്ചി: അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ ഒന്നിക്കുന്ന ‘പർദ്ദ’യുടെ ട്രെയിലർ പുറത്തിറങ്ങി.

സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായെത്തുന്ന ചിത്രം തെലുങ്കിലും മലയാളത്തിലും ഓഗസ്റ്റ് 22-ന് തിയറ്ററുകളിലെത്തും.
പഴയകാല ആചാരങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ചിത്രമാണ് ‘പർദ്ദ’.

സമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളും അവ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതുമെല്ലാം ചർച്ചചെയ്യുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനോടൊപ്പം ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ ഒന്നിക്കുന്നു. രാഗ് മയൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സിനിമാ ബണ്ടി’, ‘ശുഭം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ കാണ്ട്രെഗുലയാണ് ‘പർദ്ദ’ സംവിധാനം ചെയ്യുന്നത്. മുഖം ‘പർദ്ദ’കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

അനുപമ പരമേശ്വരനാണ് സുബ്ബുവായി എത്തുന്നത്. ദർശനാ രാജേന്ദ്രന്റെയും സംഗീതയുടെയും കഥാപാത്രങ്ങള്‍ സുബുവിനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറുന്നു എന്നും ഈ കണ്ടുമുട്ടല്‍ അവളുടെ ജീവിതത്തിനു മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നതുമെല്ലാം ചിത്രത്തിന്റെ ട്രെയിലറില്‍ കാണാം.