play-sharp-fill
പാറയ്ക്കൽക്കടവിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയർ ഇടിച്ചു തകർത്തു: ക്രാഷ് ബാരിയർ തകർത്ത് കാർ നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം; അപകടത്തിൽപ്പെട്ടത് പൂവൻതുരുത്ത് വ്യവസായ മേഖലയിലെ ഫാക്ടറി ഉടമയുടെ കാർ

പാറയ്ക്കൽക്കടവിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയർ ഇടിച്ചു തകർത്തു: ക്രാഷ് ബാരിയർ തകർത്ത് കാർ നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം; അപകടത്തിൽപ്പെട്ടത് പൂവൻതുരുത്ത് വ്യവസായ മേഖലയിലെ ഫാക്ടറി ഉടമയുടെ കാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാറയ്ക്കൽക്കടവിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിൽ ഇടിച്ചു തകർന്നു. ക്രാഷ്ബാരിയറിൽ കാറിടിച്ചു നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. ക്രാഷ് ബാരിയറിൽ കാറിടിച്ചു നിന്നില്ലായിരുന്നെങ്കിൽ , കനത്ത മഴയിൽ വെള്ളക്കെട്ടായ പാടശേഖരത്തിലേയ്ക്കു കാർ മറിഞ്ഞേനെ.

ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. പൂവൻതുരുത്ത് വ്യവസായ മേഖലയിലെ വ്യവസായിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. പൂവൻതുരുത്ത് പെരിഞ്ചേരി റബറിന്റെ ഉടമസ്ഥനാണ് കാറിനുള്ളിലുണ്ടായിരുന്നത്. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഇരവിനല്ലൂർ ഭാഗത്തെ വീട്ടിൽ നിന്നും പൂവൻതുരുത്തിലെ ഫാക്ടറിലേയ്ക്കു പോകുകയായിരുന്നു ഇദ്ദേഹം. പാറയ്ക്കൽക്കടവ് ഭാഗത്തു വച്ചു നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ ക്രാഷ് ബാരിയറിലേയ്ക്കു ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ ക്രാഷ് ബാരിയർ തകർന്നു. എന്നാൽ,. കാർ നിന്നതോടെ വൻ അപകടം ഒഴിവായി.

ക്രാഷ് ബാരിയർ ഇല്ലായിരുന്നെങ്കിൽ കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേയ്ക്കു മറിഞ്ഞേനെ. ഇത് വൻ അപകടത്തിനു ഇടയാക്കിയേനെ. അപകടത്തിൽപ്പെട്ട കാർ സംഭവ സ്ഥലത്തു നിന്നും ്മാറ്റി.