video
play-sharp-fill

‘ഇന്ത്യക്കാർക്ക് ഡോളോ 650 കാഡ്ബറി ജെംസ് പോലെ’… ഓരോരുത്തരുടെയും പ്രഥമശുശ്രൂഷാ കിറ്റിലെ സ്ഥിരം സാന്നിധ്യമായ പാരസെറ്റമോൾ തോന്നിയപോലെ ഉപയോഗിച്ചാൽ  അവയവങ്ങൾക്ക് വിഷാംശമുണ്ടാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു; പാരസെറ്റമോൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-

‘ഇന്ത്യക്കാർക്ക് ഡോളോ 650 കാഡ്ബറി ജെംസ് പോലെ’… ഓരോരുത്തരുടെയും പ്രഥമശുശ്രൂഷാ കിറ്റിലെ സ്ഥിരം സാന്നിധ്യമായ പാരസെറ്റമോൾ തോന്നിയപോലെ ഉപയോഗിച്ചാൽ അവയവങ്ങൾക്ക് വിഷാംശമുണ്ടാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു; പാരസെറ്റമോൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-

Spread the love

രോരുത്തരുടെയും പ്രഥമശുശ്രൂഷാ കിറ്റിലെ സ്ഥിരം സാന്നിധ്യമായ പാരസെറ്റമോൾ പനി, ശരീരവേദന, തലവേദന, സൈനസ്, ജലദോഷം, വാക്സിനേഷനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ തുടങ്ങി ഏത് വേദനയ്ക്കും നമ്മുടെ ഇഷ്ടപ്പെട്ട മരുന്നായി മാറിയിരിക്കുന്നു. ഒരു നിശബ്ദമായ ആസക്തി പോലെ ഇത് നമ്മുടെ ദിനചര്യയുടെ ഭാഗമായിരിക്കുന്നു.

എന്നാൽ, തോന്നിയപോലെ ഉപയോഗിച്ചാൽ ഇത് സുരക്ഷിതമല്ല എന്നതാണ് വാസ്തവം. അതുകൊണ്ടാണ് ‘ഇന്ത്യക്കാർ ഡോളോ 650 കാഡ്ബറി ജെംസ് പോലെ കഴിക്കുന്നു’ എന്ന് യുഎസിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. പളനിയപ്പൻ മാണിക്കം ട്വീറ്റ് ചെയ്തത് വലിയ ചർച്ചയായത്.

ഡോളോ 650 എന്നത് പാരസെറ്റമോളിന്റെ ഒരു ബ്രാൻഡ് നാമമാണ്. ‘മറ്റേത് മരുന്നിനും അതിന്റേതായ മുന്നറിയിപ്പുകളുണ്ട്. അതുപോലെ പാരസെറ്റമോളിനും ചില നിർദ്ദേശങ്ങളുണ്ട്. നമ്മൾ അവഗണിക്കുകയോ ഒരു ഡോക്ടറുടെ മേൽനോട്ടമില്ലാതെ ഗുളിക കഴിക്കുകയോ ചെയ്യുന്നു എന്നതാണ് പ്രശ്നം. ഒരു വിറ്റാമിൻ അല്ലെങ്കിൽ മിനറൽ സപ്ലിമെൻ്റ് കഴിക്കുന്ന ലാഘവത്തോടെയാണ് പലരും ഇതിനെ കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകളിൽ എളുപ്പത്തിൽ ലഭ്യമായതുകൊണ്ട് ഡോസേജിനെക്കുറിച്ച് ഒരു ഡോക്ടറോട് ചോദിക്കേണ്ടതില്ലെന്ന് കരുതുന്നു. എന്നാൽ, അമിത ഉപയോഗം കരൾ, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങൾക്ക് വിഷാംശമുണ്ടാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന്,’ ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. രാകേഷ് ഗുപ്ത പറയുന്നു.

പാരസെറ്റമോൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം ഏതാണ്?

ഡോക്ടർ നിർദ്ദേശിക്കുന്നതുപോലെ കഴിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. സ്വന്തമായി മരുന്ന് കഴിക്കുകയോ ഫാർമസിസ്റ്റിന്റെ മാത്രം ഉപദേശം സ്വീകരിക്കുകയോ ചെയ്യരുത്. പനിയും വേദനയും കുറയ്ക്കാൻ പാരസെറ്റമോൾ ഉപയോഗിക്കുന്നു. എന്നാൽ ഇതൊരു ആന്റി-ഇൻഫ്ലമേറ്ററി മരുന്നല്ല. ഇത് 500 മില്ലിഗ്രാം, 650 മില്ലിഗ്രാം, 1000 മില്ലിഗ്രാം എന്നിങ്ങനെ വിവിധ ഡോസേജുകളിലും കുത്തിവയ്പ്പ് രൂപത്തിലും ലഭ്യമാണ്.

ഒരു വ്യക്തിക്ക് ഒരു ദിവസം കഴിക്കാവുന്ന പരമാവധി ഡോസ് 4 ഗ്രാം അല്ലെങ്കിൽ 4000 മില്ലിഗ്രാം ആണ് നിർദ്ദേശിച്ചിട്ടുള്ളതെങ്കിൽ, രോഗം കുറവുണ്ടോയെന്ന് നിരീക്ഷിക്കാൻ 24 മണിക്കൂറിനുള്ളിൽ എട്ട് ഗുളികകൾ വരെ കഴിക്കാം. ഓരോ ഡോസുകൾക്കുമിടയിലും നാല് മണിക്കൂർ ഇടവേള നിർബന്ധമാണ്.

ഗുളിക പ്രവർത്തിക്കാൻ ഒരു മണിക്കൂർ വരെ സമയമെടുത്തേക്കാം. പാരസെറ്റമോൾ അടങ്ങിയ മറ്റ് മരുന്നുകളോടൊപ്പം ഇത് കഴിക്കരുത്. അങ്ങനെ ചെയ്താൽ അമിത അളവിൽ എത്താനുള്ള സാധ്യതയുണ്ട്.
ഏറ്റവും പ്രധാനമായി, ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ഡോക്ടർ നിർദ്ദേശിക്കുന്നതനുസരിച്ച് പാരസെറ്റമോൾ കഴിക്കുന്നത് സുരക്ഷിതമാണ്.

പാരസെറ്റമോളിന്റെ അമിത അളവ് എന്താണ് ചെയ്യുന്നത്?

പാരസെറ്റമോളിന്റെ അമിത അളവ് കരളിനെ ഗുരുതരമായി ബാധിക്കുകയും അക്യൂട്ട് ലിവർ ഫെയിലിയറിന് കാരണമാകുകയും ചെയ്യും. കരൾ ആണ് പാരസെറ്റമോളിനെ സംസ്കരിക്കുന്നത്. എന്നാൽ, അമിതമായി കഴിക്കുമ്പോൾ, കരളിന് താങ്ങാൻ കഴിയാത്ത അവസ്ഥ വരികയും വിഷാംശമുള്ള ഉപോൽപ്പന്നങ്ങൾ പുറത്തുവിടുകയും ചെയ്യുന്നു. ഇത് പിന്നീട് കരൾ കോശങ്ങളുമായി ബന്ധിപ്പിച്ച് നാശനഷ്ടം വരുത്തുകയും കോശങ്ങളുടെ മരണത്തിലേക്ക് (നെക്രോസിസ്) നയിക്കുകയും ചെയ്യും.

സാധാരണ ഡോസേജിനേക്കാൾ കൂടുതൽ കഴിക്കുന്നവരിൽ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ആളുകളിൽ, കരളിന് നിർവീര്യമാക്കാൻ കഴിയാത്ത ഈ വിഷവസ്തുക്കൾ വൃക്കളെയും ബാധിക്കുകയും അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യും. ചിലപ്പോൾ രക്തസ്രാവം പോലും ഉണ്ടാകാം. 2021 ൽ ഇംഗ്ലണ്ടിലും വെയിൽസിലും പാരസെറ്റമോൾ അമിതമായി കഴിച്ചത് മൂലം 227 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2022 ൽ ഈ സംഖ്യ 261 ആയി ഉയർന്നു. നിങ്ങളുടെ കരളിനോ വൃക്കയ്ക്കോ മുൻപേ തകരാറുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ സ്ഥിരമായി മദ്യപിക്കുന്ന ആളാണെങ്കിൽ (ആഴ്ചയിൽ 14 യൂണിറ്റിൽ കൂടുതൽ), ഇതിന്റെ അനന്തരഫലങ്ങൾ കൂടുതൽ ഗുരുതരമായേക്കാം.

ഒരാൾ എത്ര നേരം പാരസെറ്റമോൾ സ്വയം ഉപയോഗിക്കണം?

രണ്ട് ദിവസത്തിൽ കൂടുതൽ പാരസെറ്റമോൾ സ്വയം ഉപയോഗിക്കരുത്. പനിയും വേദനയും കുറഞ്ഞില്ലെങ്കിൽ, അതിനർത്ഥം മറ്റ് ചില അണുബാധകളോ അല്ലെങ്കിൽ മറ്റ് മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കേണ്ട അവസ്ഥകളോ ഉണ്ടാകാം എന്നാണ്. താൽക്കാലിക ആശ്വാസം തേടുന്നത് യഥാർത്ഥ രോഗത്തെ ചികിത്സിക്കുന്നതിന് പകരം അതിനെ മൂടിവയ്ക്കുന്നതിന് തുല്യമായേക്കാം.