
കൊച്ചി: പല അസുഖങ്ങള്‍ക്കും ആദ്യം കഴിക്കുന്ന ഗുളിക പാരസെറ്റാമോള്‍ ആണ്.
എന്നിട്ടും കുറവില്ലെങ്കില്‍ ഡോക്ടറെ കാണുന്നതായിരിക്കും നമ്മുടെ ശീലം. എന്നാല്‍ നമ്മള്‍ കഴിക്കുന്നത് ഒറിജിനല്‍ പാരസെറ്റാമോള്‍ ഗുളിക ആണോ എന്ന് എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുക.
വ്യാജ പാരസെറ്റാമോള്‍ ഗുളികകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുന്നിന്റെ പാക്കേജിംഗ് ശ്രദ്ധിക്കുക
വ്യാജ മരുന്നുകളുടെ പാക്കേജിംഗ് സാധാരണയായി നിലവാരം കുറഞ്ഞതും മങ്ങലുള്ള അച്ചടിയോടുകൂടിയതുമായിരിക്കും. അക്ഷരത്തെറ്റുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
ബ്രാന്‍ഡിന്റെ പേരും നിര്‍മ്മാണ കമ്പനിയുടെ പേരും
ബ്രാന്‍ഡിന്റെ പേരും നിര്‍മ്മാണ കമ്പനിയുടെ പേരും ശരിയാണോയെന്ന് ഉറപ്പുവരുത്തുക. ഗുളികയുടെ നിറം, രൂപം, വലുപ്പം എന്നിവ സാധാരണയായി ഉപയോഗിക്കുന്ന ഗുളികയുടേതുമായി വ്യത്യാസമുണ്ടോയെന്ന് പരിശോധിക്കുക. ഗുളികകള്‍ പൊടിഞ്ഞതോ, അരികുകള്‍ മിനുസമില്ലാത്തതോ ആകാം.
മരുന്നിന്റെ ബാച്ച് നമ്ബര്‍, നിര്‍മ്മാണ തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവ വ്യക്തമാണോയെന്ന് പരിശോധിക്കുക. വ്യാജ മരുന്നുകളില്‍ ഇവ മാഞ്ഞുപോയതോ കൃത്യമല്ലാത്തതോ ആയിരിക്കും.