ഇനി അവശ്യ മരുന്നുകള്‍ക്കും നല്‍കണം അധിക വില ; പാരസെറ്റാമോളും അസിത്രോമൈസിനും ഉൾപ്പെടെ 800ലധികം മരുന്നുകളുടെ വില ഇന്ന് മുതൽ കൂടും
സ്വന്തം ലേഖകൻ
വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാര്‍ക്ക് ഇനി അവശ്യ മരുന്നുകള്‍ക്കും നല്‍കണം അധിക വില. അതായത്, ഇന്ന് മുതൽ അവശ്യ മരുന്നുകളുടെ വിലയിൽ സാരമായ വര്‍ദ്ധനയുണ്ടായേക്കും.
പാരസെറ്റമോളും അസിത്രോമൈസിനും ഉൾപ്പെടെ അവശ്യമരുന്നുകളുടെ വിലയാണ് വർധിക്കുന്നത്.
ഏപ്രില്‍ 1 മുതല്‍ വിലവർധന പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെയൊക്കെ വില വർധിക്കും. അമോക്‌സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്‌സൈഡ്, സെഫാഡ്രോക്‌സിന്‍, സെറ്റിറൈസിന്‍, ഡെക്‌സമെതസോണ്‍, ഫ്‌ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയവയൊക്കെ വിലവർധിക്കുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്.
കഴിഞ്ഞ വർഷം മരുന്നുകളുടെ വില 12 ശതമാനം വർധിപ്പിച്ചിരുന്നു. 2022ൽ 10 ശതമാനമായിരുന്നു വർധന. മരുന്ന് വിലയില്‍ വര്‍ദ്ധന ആവശ്യപ്പെട്ട് ആയിരത്തിലധികം മരുന്ന് നിർമ്മാതാക്കളുടെ നേതൃത്വത്തിലുള്ള സംഘം വിലയിൽ മാറ്റം വരുത്താൻ സർക്കാരിനോട് അനുമതി ആവശ്യപ്പെട്ടിരുന്നു. മരുന്ന് വിപണി ഇന്ന് കനത്ത നിര്‍മ്മാണ ചിലവാണ് നേരിടുന്നത് എന്നും മരുന്നുകളുടെ വിലയില്‍ ഉണ്ടാകുന്ന നേരിയ വര്‍ദ്ധന `’ജനങ്ങളെ അധികം ബാധിക്കില്ല’ എന്നുമാണ് മരുന്ന് കമ്പനികള്‍ അവകാശപ്പെടുന്നത്.