play-sharp-fill
ക്വിറ്റ് ഇന്ത്യ സമരത്തിലുൾപ്പെടെ പങ്കെടുത്ത സ്വതന്ത്ര്യസമര സേനാനി പാപ്പു വിടവാങ്ങി; മരണം അറിഞ്ഞത് വീട്ടിൽ നിന്ന് ദു‍ർ​ഗന്ധം വമിച്ച് തുടങ്ങിയപ്പോൾ; മൂന്ന് ദിവസം മുൻപ് മരണം സംഭവിച്ചിരിക്കാം എന്ന് പൊലീസ്

സ്വന്തം ലേഖകൻ

തൃശൂർ: സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു. ദുർഗന്ധത്തെ തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മരണ വിവരം പുറത്ത് അറിഞ്ഞത്. മൂന്നു ദിവസം മുൻപ് മരണം സംഭവിച്ചിരിക്കാം എന്നു പൊലീസ് പറയുന്നു.

തൃശൂർ കൊടകരയിലെ വീട്ടിൽ തനിച്ചു താമസിച്ചു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1942 ഇൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് 33 ദിവസം ജയിലിൽ കിടന്നിട്ടുണ്ട് പാപ്പു.

ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്ന് വീട് പുതുക്കി നൽകിയിരുന്നെങ്കിലും പെന്ഷൻ ഉൾപ്പെടെയുള്ള ലഭിച്ചിരുന്നില്ല.

മൃതദേഹം കൊടകര താലൂക് ആശുപത്രിയിലേക്കു മാറ്റി.