play-sharp-fill
പാപ്പിനിശേരിയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

പാപ്പിനിശേരിയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

സ്വന്തം ലേഖകൻ
പാപ്പിനിശ്ശേരി : ദേശീയപാതയില്‍ പാപ്പിനിശ്ശേരി ചുങ്കത്ത് വാഹനാപകടത്തില്‍ രണ്ട്​ യുവാക്കള്‍ മരിച്ചു.

ഓട്ടോ യാത്രക്കാരായ അശ്വന്ത് (25) , അമല്‍ജിത്ത് എന്നിവരാണ് മരിച്ചത്.


ദേശീയ പാതയിൽ ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് ശനിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരില്‍നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂരിലേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തില്‍പെട്ടത്​.

ഓടിക്കൂടിയ നാട്ടുകാര്‍ ആമ്പുലന്‍സ് വിളിച്ചു വരുത്തിയാണ് ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത്.

വളപട്ടണം പൊലീസ് സ്ഥലത്തെത്തി. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.