തോരനും, പച്ചടിയും, അച്ചാറും എല്ലാം എല്ലാം കഴിച്ച് മടുത്തോ? എങ്കിൽ പപ്പായ ഇങ്ങനെ ഒന്ന് കറി വച്ച്‌ നോക്കൂ; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും

Spread the love

കോട്ടയം: പച്ച പപ്പായ കിട്ടിയാല്‍ കറി വയ്ക്കാത്ത വീടുകള്‍ കുറവാണ്. തോരനും, പച്ചടിയും, അച്ചാറും എല്ലാം ഇതുപയോഗിച്ച്‌ ഉണ്ടാക്കാൻ സാധിക്കും.

എന്നാല്‍ ചിലർക്ക് ഇതത്ര പിടിക്കില്ല. എന്നാല്‍ അങ്ങനെ പപ്പായയെ മാറ്റി നിർത്തുന്നവരെ വരെ കൊതിപ്പിക്കുന്ന ഒരു കിടിലൻ കറി പപ്പായ വച്ച്‌ ഉണ്ടാക്കിയാലോ ?

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പപ്പായ-1
മുളകുപൊടി- 1/2 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
ജീരകം- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
കറുവാപ്പട്ട- 2 കഷ്ണം
ചുവന്നുള്ളി- 30
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- 1/4 കപ്പ്
പച്ചമുളക്- 3
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടേബിള്‍സ്പൂണ്‍
കാശ്മീരി മുളകുപൊടി- 1/2 ടീസ്പൂണ്‍
തക്കാളി- 3
തേങ്ങ ചിരകിയത്- 1 കപ്പ്
വെളിച്ചെണ്ണ- 3 ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക്- 4

തയ്യാറാക്കുന്ന വിധം

പപ്പായ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. ഇതിലേയ്ക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിച്ച്‌ അല്‍പ സമയം മാറ്റി വയ്ക്കാം. പാൻ നടുവില്‍ വച്ച്‌ ചൂടാക്കിയ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം. ഇനി അതിലേക്ക് കറുവാപ്പട്ട, ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തു വഴറ്റാം.

ഈ മിശ്രിതം നല്ല ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കി കൊടുക്കാം. പിന്നാലെ ഇതിലേക്ക് മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേർക്കാം. ഇതിലേയ്ക്ക് തക്കാളി കഷ്ണങ്ങള്‍ കൂടി ചേർത്തു വേവിക്കാം. ഇതിലേയ്ക്കു മാറ്റി വച്ചിരിക്കുന്ന പപ്പായ ഉടച്ച്‌ ചേർക്കാം. കൂടെ അര കപ്പ് വെള്ളം കൂടി ഒഴിച്ച്‌ വേവിക്കാം.

ഇത് വേവുന്ന സമയത്ത് മിക്സിയില്‍ തേങ്ങ ചിരകിയതും, ചുവന്നുള്ളിയും, ജീരകവും ഉപ്പും ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ അരച്ചെടുക്കാം. തിളച്ചു വരുന്ന കറിയിലേയ്ക്ക് ഈ അരപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. അല്‍പ സമയത്തിനു ശേഷം അടുപ്പണയ്ക്കാം. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി കടുക് വറ്റല്‍മുളക്, കറിവേപ്പില, ചുവന്നുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തു വറുക്കാം. ഇത് കറിയിലേയ്ക്ക് ഒഴിക്കാം.