play-sharp-fill
‘പാപ്പൻ’ ഓണത്തിനെത്തും; ഒടിടി റിലീസ് തിയതി പുറത്ത്

‘പാപ്പൻ’ ഓണത്തിനെത്തും; ഒടിടി റിലീസ് തിയതി പുറത്ത്

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഏഴിന് സീ5 പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യും. സീ 5 തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ജൂലൈ 9 ന് റിലീസ് ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. 

നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് ജോഡികളായ ജോഷിയും സുരേഷ് ​ഗോപിയും ഒന്നിച്ച ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസുകാരന്‍റെ വേഷമാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ആദ്യ ദിനം മുതൽ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. സുരേഷ് ഗോപിയുടെ വലിയ തിരിച്ചുവരവായിരുന്നു ഈ ചിത്രം. ചിത്രം 50 കോടി ക്ലബിലും ഇടം നേടിയിരുന്നു.