
വൈകുന്നേരങ്ങളില്‍ കൊറിക്കാൻ നല്ല മൊരിഞ്ഞ ഉഗ്രൻ പപ്പടവട ആയാലോ ? വീട്ടില്‍ പപ്പടം ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ഈ പലഹാരം ഉണ്ടാക്കാവുന്നതേയുള്ളൂ.
ബാക്കിയെല്ലാ ചേരുവകളും വീട്ടില്‍ എന്നുമുണ്ടാകുന്ന സാധനങ്ങളാണ്. നല്ല കിടിലന്‍ രുചിയിലും എരിവിലും തട്ടുകടകളില്‍ കിട്ടുന്ന അതേ രുചിയില്‍ കറുമുറെ കറുമുറെന്ന് വായില്‍ ഒച്ചപ്പാടുകള്‍ ഉണ്ടാക്കുന്ന നല്ല എരിവുള്ള പപ്പടവട ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
പപ്പടം – 10 എണ്ണം

Whatsapp Group 1 | Whatsapp Group 2 |Telegram Group
പച്ചരി – അരക്കപ്പ് അല്ലെങ്കില്‍ അരിപ്പൊടി ഒരു കപ്പ്
ഉണക്കമുളക് – 7 എണ്ണം അല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ മുളകുപൊടി
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
കറുത്ത എള്ള് – ഒരു ടീസ്പൂണ്‍
നല്ല ജീരകം – ഒരു ടീസ്പൂണ്‍
കായപ്പൊടി – ഒരു നുള്ള്
വെള്ളം – മുക്കാല്‍ കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
പച്ചരി വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. അത് മിക്‌സിയിലിട്ട് വറ്റല്‍മുളക്, മഞ്ഞള്‍പ്പൊടി, മുക്കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇതിലേക്ക് എള്ള്, നല്ലജീരകം, കായം പൊടിച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
എണ്ണ ചൂടാക്കാന്‍ വയ്ക്കുക. പപ്പടം മാവില്‍ രണ്ടുപുറവും മുക്കി എണ്ണയില്‍ വറുത്തെടുക്കുക, പപ്പവട തയ്യാര്‍.




