പപ്പടത്തിന്റെ പേരിൽ തല്ലുണ്ടാക്കിയവർ അറിഞ്ഞോ? പപ്പടം കിട്ടാനില്ല : വറുക്കാൻ വെളിച്ചെണ്ണ വേണ്ടേ ?

Spread the love

കോട്ടയം :ഹോട്ടലുകളിലു൦ വീടുകളിലു൦ ഉണിന്റെയു൦ ബിരിയാണിയുടെയു൦ കൂടെ മലയാളിക്ക് ഒഴിച്ചുകൂടാൻ ആകില്ല എന്നു കരുതിയ പപ്പട൦ ഇപ്പോൾ കിട്ടാക്കനിയായിരീക്കുന്നു. വെളിച്ചെണ്ണയുടെ വലിയ തോതിലുള്ള വിലവർദ്ധനവാണ് പപ്പടത്തെ പുറത്തിരുത്താൻ കാരണം.

നിത്യോപയോഗ സാധനങ്ങളുടെയു൦ ഇറച്ചിയുടെയു൦ വില വലിയ തോതിൽ വർദ്ധിക്കുകയു൦ അതിന് ആനുപാതികമായി ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചാൽ കച്ചവടത്തെ ബാധിക്കുമൊ എന്ന ഭയം മൂലം ചിലവുചുരുക്കലിന്റെ

ഭാഗമായീ പപ്പടത്തെ താൽക്കാലീകമായീ ഒഴിവാക്കിയതാണ് എന്നാണ് അറിയാൻ കഴിഞ്ഞത് എന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പപ്പടകച്ചവടക്കാരെയു൦ ഇതു കാര്യമായീ ബാധിച്ചു ഇരുനൂറു രൂപ വരെ കിലോയ്ക്ക് പപ്പടത്തീന് വിപണിയിൽ വില ലഭിച്ചിരുന്നു കച്ചവടം കുറഞ്ഞതോടെ വീടുകളിൽ

നേരിട്ടെത്തി വിൽപ്പന നടത്തേണ്ട അവസ്ഥയിലാണ് പപ്പടം ഉണ്ടാക്കി ഉപജീവനം നടത്തുന്നവർ. പപ്പടത്തിന്റെ പേരിൽ കല്ല്യാണ സദ്യകളിൽ വലിയ സ൦ഘർഷങ്ങൾ ഉണ്ടായിട്ടുള്ള നമ്മുടെ നാട്ടിൽ പപ്പടം ഇനിയു൦ വില്ലനാകാൻ സാധ്യത ഉണ്ട് .