പാപനാശം തീരത്തേക്ക് മാലിന്യം തള്ളുന്നു; ബലി കർമ്മങ്ങൾ നടത്താൻ ബുദ്ധിമുട്ട്
സ്വന്തം ലേഖകൻ
വർക്കല: പാപനാശം തീരത്തേക്ക് മാലിന്യങ്ങൾ കവറുകളിലാക്കി തള്ളുന്നത് വ്യാപകമാകുന്നു . കുന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ താഴേക്ക് വലിച്ചെറിയുന്നത്. സീസണ് തുടക്കമായതോടെയാണ് മാലിന്യനിക്ഷേപവും വർധിക്കുന്നത്. കഴിഞ്ഞദിവസം നോർത്ത് ക്ലിഫിൽനിന്നു വലിയ സഞ്ചികളിലാക്കി കുന്നിൻചരിവിൽ മാലിന്യം തള്ളി. തീരത്തും മലയിടുക്കിലുമാണ് തള്ളിയത്. തീരത്ത് പതിക്കുന്നവ തിരയിൽപ്പെട്ട് മറ്റിടങ്ങളിൽ അടിയുകയാണ് ചെയ്യുന്നത്. ഹോട്ടൽ മാലിന്യങ്ങളുൾപ്പെടെ തള്ളുന്നതിനാൽ തീരത്ത് ദുർഗന്ധം വമിക്കുകയാണ്. മുൻകാലത്ത് വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങൾ ഹെലിപ്പാട് ഭാഗത്തുനിന്നു താഴേക്ക് വലിച്ചെറിഞ്ഞിരുന്നു. മാലിന്യങ്ങൾവീണ് പ്രകൃതിദത്ത നീരുറവകൾവരെ മലിനമായിരുന്നു. അതവസാനിച്ചപ്പോഴാണ് മറ്റിടങ്ങളിൽനിന്നു രാത്രിയിൽ മാലിന്യം തള്ളുന്നത്.
Third Eye News Live
0