video
play-sharp-fill

പന്തീരങ്കാവിൽ വിഡ്ഢികളായത് കേരള പോലീസും നാട്ടുകാരും; എന്നെ അത്രയേറെ സ്‌നേഹിച്ച രാഹുലേട്ടനെ കുറിച്ച്‌ മോശമായി പറഞ്ഞത് മാപ്പർഹിക്കാത്ത തെറ്റ്; സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നും ബെല്‍റ്റ് കൊണ്ടടക്കം മര്‍ദ്ദിച്ചുവെന്നും ചാര്‍ജര്‍ കേബിള്‍ വച്ച്‌ കഴുത്ത് മുറുക്കിയെന്നും പറഞ്ഞത് പച്ചക്കള്ളം; യുവതിയുടെ ഗാർഹിക പീഡന പരാതിയിൽ കേസെടുക്കാതിരുന്ന മുൻ പന്തീരങ്കാവ് എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തതിന് ആര് സമാധാനം പറയും; സർക്കാരിൻറെ മുഖം രക്ഷിക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരേ സേനയിൽ വൻ പ്രതിഷേധം

പന്തീരങ്കാവിൽ വിഡ്ഢികളായത് കേരള പോലീസും നാട്ടുകാരും; എന്നെ അത്രയേറെ സ്‌നേഹിച്ച രാഹുലേട്ടനെ കുറിച്ച്‌ മോശമായി പറഞ്ഞത് മാപ്പർഹിക്കാത്ത തെറ്റ്; സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നും ബെല്‍റ്റ് കൊണ്ടടക്കം മര്‍ദ്ദിച്ചുവെന്നും ചാര്‍ജര്‍ കേബിള്‍ വച്ച്‌ കഴുത്ത് മുറുക്കിയെന്നും പറഞ്ഞത് പച്ചക്കള്ളം; യുവതിയുടെ ഗാർഹിക പീഡന പരാതിയിൽ കേസെടുക്കാതിരുന്ന മുൻ പന്തീരങ്കാവ് എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തതിന് ആര് സമാധാനം പറയും; സർക്കാരിൻറെ മുഖം രക്ഷിക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരേ സേനയിൽ വൻ പ്രതിഷേധം

Spread the love

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ തന്റെ ഭർത്താവ് നിരപരാധിയാണെന്ന് യുവതി തുറന്നു പറഞ്ഞതോടെ കേസിൽ വമ്പൻ ട്വിസ്റ്റ്.

പീഡന ആരോപണം ഉന്നയിച്ച വധു പരാതിയില്‍ നിന്ന് പിന്മാറിയതോടെയാണ് പരാതി പച്ചക്കള്ളമാണെന്ന് തെളിഞ്ഞത്. ഇതോടെ പന്തീരങ്കാവിൽ വിഡ്ഢികളായത് കേരള പോലീസും നാട്ടുകാരുമാണ്. എന്നെ അത്രയേറെ സ്‌നേഹിച്ച രാഹുലേട്ടനെ കുറിച്ച്‌ മോശമായി പറഞ്ഞത് മാപ്പർഹിക്കാത്ത തെറ്റാണെന്നും സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നും ബെല്‍റ്റ് കൊണ്ടടക്കം മര്‍ദ്ദിച്ചുവെന്നും ചാര്‍ജര്‍ കേബിള്‍ വച്ച്‌ കഴുത്ത് മുറുക്കിയെന്നും പറഞ്ഞത് പച്ചക്കള്ളമാണെന്നും യുവതി പറയുന്നു.

ഈ യുവതിയുടെ ഗാഹിക പീഡന പരാതിയിൽ കേസെടുക്കാതിരുന്ന മുൻ പന്തീരങ്കാവ് എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തതിന് ആര് സമാധാനം പറയുമെന്ന ചോദ്യമാണ് പോലീസിലെ ഒരു വിഭാഗം ഉയർത്തുന്നത്. സർക്കാരിൻറെ മുഖം രക്ഷിക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് സേനയിൽ ഉയരുന്നത്. പ്രതിയെ സഹായിച്ചതിന്റെ പേരിൽ പന്തീരങ്കാവ് സ്റ്റേഷനിലെ പോലീസുകാരനെതിരെയും കേസെടുത്തിരുന്നു ഇയാളും സസ്പെൻഷനിലാണ്. കേസെടുത്തതോടെ പോലീസുകാരൻ ജാമ്യത്തിനായി നെട്ടോട്ടത്തിലുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി ക്ഷമാപണം നടത്തിക്കൊണ്ട് വീഡിയോ പങ്കുവച്ചത്.

ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് പുതിയ വീഡിയോ സന്ദേശത്തില്‍ യുവതി പറയുന്നത്. എന്നാല്‍ മകളെ കാണാനില്ലെന്നും മകളുള്ളത് രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പറഞ്ഞ യുവതിയുടെ അച്ഛൻ പറയുന്നു. മകളെ ഭീഷണിപ്പെടുത്തി പറയിക്കുന്നതാണ് ഇതെല്ലാമെന്നും യുവതിയുടെ പിതാവ് പ്രതികരിച്ചു.

നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈല്‍ വഴിയാണ് യുവതി വീഡിയോ പങ്കുവച്ചത്. പൊലീസിന് മുൻപിലും മാധ്യമങ്ങളോടും നുണ പറയേണ്ടി വന്നു. തന്നെ അത്രയേറെ സ്‌നേഹിച്ച രാഹുലേട്ടനെ കുറിച്ച്‌ മോശമായി പറഞ്ഞത് താൻ ചെയ്യാൻ പാടില്ലാത്ത തെറ്റാണ്. തെറ്റായ ആരോപണങ്ങള്‍ രാഹുലേട്ടന്റെ തലയില്‍ വച്ചുകൊടുത്തു. കുടുംബത്തോട് ഇതിനൊന്നും താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മർദ്ദിച്ചതെന്നും ബെല്‍റ്റ് കൊണ്ടടക്കം മർദ്ദിച്ചുവെന്നും ചാർജർ കേബിള്‍ വച്ച്‌ കഴുത്ത് മുറുക്കിയതുമെല്ലാം തെറ്റായ ആരോപണങ്ങളാണ്. ആരും തന്നെ സപ്പോർട്ട് ചെയ്തില്ല. ആരുടെ കൂടെ നില്‍ക്കണം, എന്ത് പറയണം എന്നൊന്നും മനസിലായില്ല. അന്ന് തന്നെ ഒരുപാട് ബ്രെയ്ൻ വാഷ് ചെയ്തു. വീട്ടുകാർ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ആവശ്യമില്ലാത്ത കുറേ നുണ പറഞ്ഞത്.

താനിന്ന് രാഹുലേട്ടനെ മിസ്സ് ചെയ്യുന്നുണ്ട്. കല്യാണത്തിന് മുൻപ് തന്നെ നേരത്തെ രജിസ്റ്റർ വിവാഹം ചെയ്ത കാര്യം രാഹുലേട്ടൻ പറഞ്ഞിരുന്നു.

ഭർത്താവ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദിച്ചതായുള്ള യുവതിയുടെ പരാതിയിൻമേൽ
ഭർത്താവിനെ ജയിലില്‍ അടയ്ക്കാതെ ദാമ്പത്യ പ്രശ്നത്തിന് പരിഹാരം കാണാനാണ് പന്തീരങ്കാവ് എസ്എച്ച്ഒ ആയിരുന്ന സരിൻ ശ്രമിച്ചത്. ഈ കേസിലാണ് കേസെടുക്കാൻ വൈകി എന്നതിന്റെ പേരിൽ എസ്എച്ച്ഒ ആയിരുന്ന സരിനെ സസ്പെൻഡ് ചെയ്യുന്നത്. യുവതിയുടെ വെളിപ്പെടുത്തലോടെ എസ്എച്ച്ഒ സരിൻ ആയിരുന്നു ശരിയെന്ന് തെളിയുകയാണ്