video
play-sharp-fill

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് നാടകീയ വഴിത്തിരിവിൽ, എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയിൽ, പെൺക്കുട്ടിയുടെ മൊഴിമാറ്റം ഭീഷണിയെ തുടർന്നാണോയെന്ന് സംശയം, സത്യവാങ്ങ്മൂലത്തിൽ പെൺക്കുട്ടി ഒപ്പിട്ടുവെന്ന് സൂചന, അന്വേഷണത്തെ ബാധിക്കില്ലെന്ന നിലപാടിൽ പോലീസ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് നാടകീയ വഴിത്തിരിവിൽ, എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയിൽ, പെൺക്കുട്ടിയുടെ മൊഴിമാറ്റം ഭീഷണിയെ തുടർന്നാണോയെന്ന് സംശയം, സത്യവാങ്ങ്മൂലത്തിൽ പെൺക്കുട്ടി ഒപ്പിട്ടുവെന്ന് സൂചന, അന്വേഷണത്തെ ബാധിക്കില്ലെന്ന നിലപാടിൽ പോലീസ്

Spread the love

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ പെൺക്കുട്ടിയുടെ അച്ഛൻ പ്രതികരണവുമായി രം​ഗത്തുവന്നിരുന്നു. മകൾ അവരുടെ കസ്റ്റഡിയിലാണെന്നും പെൺക്കുട്ടിയെ നിർബന്ധിച്ച് മൊഴി പറയിപ്പിച്ചതാണെന്നും അച്ഛൻ പ്രതികരിച്ചിരുന്നു.

ഇതിനുമുറമേ, എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചു. മൊഴിമാറ്റത്തോടെ, പ്രമാദമായ കേസ് നാടകീയമായ വഴിത്തിരിവിലേയ്ക്കാണ് പോകുന്നത്. രാഹുലിനെതിരെ നേരത്തെ നല്‍കിയ മൊഴി യുവതി ഇന്നലെ തിരുത്തിയിരുന്നു.

ഇതോടെയാണ് കേസില്‍ ഹൈക്കോടതിയെ സമീപിക്കാൻ പ്രതിഭാഗം തീരുമാനിച്ചിരിക്കുന്നത്.ദുർബലമായ കേസാണെന്നാണ് പ്രതിഭാഗം പറയുന്നത്. രാഹുലിനെ സഹായിച്ചതിന്റെ പേരില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ പെണ്‍കുട്ടിയുടെ നാടകീയമായ മൊഴിമാറ്റം. രാഹുലിനെതിരെയുള്ള ആരോപണം സമ്മർദ്ദത്തെ തുടർന്ന് നുണ പറഞ്ഞതാണെന്ന് പെണ്‍കുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഫ്‌ഐആർ റദ്ദ് ചെയ്യുന്നതിനുള്ള സത്യവാങ്മൂലം പെണ്‍കുട്ടി ഒപ്പിട്ടു നല്‍കിയതായാണ് സൂചന. ഇതിനു പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് അന്വേഷിക്കുന്നതില്‍ പോലീസ് തികഞ്ഞ അലംഭാവം കാട്ടിയെന്ന് പ്രതിഭാഗം അഭിഭാഷകൻ കുറ്റപ്പെടുത്തി.

പ്രധാന തെളിവായ വൂണ്ട് സർട്ടിഫിക്കറ്റ് പോലും ഇതുവരെ കോടതിയില്‍ സമർപ്പിച്ചിട്ടില്ല. രണ്ടു പോലീസുകാരെ ബലിയാടാക്കി എന്നും അഡ്വക്കേറ്റ് ഷമീം പറഞ്ഞു. പ്രതി രാഹുലിനെ ന്യായീകരിച്ചു കൊണ്ടുള്ള വീഡിയോയുമായി പരാതിക്കാരി പെണ്‍കുട്ടി ഇന്നലെ രംഗത്ത് എത്തിയിരുന്നു.

മാറി നിന്നതില്‍ ദുരൂഹതയില്ല. മനസ്സമാധാനത്തിന് വേണ്ടിയാണ് മാറി നിന്നത്. താൻ സുരക്ഷിതയാണെന്നും യുവതി അറിയിച്ചു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. വീട്ടില്‍ നിന്നും മാറിനിന്നത് സമ്മർദ്ദം മൂലമാണ്. ബന്ധുക്കളുടെ ആത്മഹത്യാഭീഷണി മൂലമാണ് നുണ പറയേണ്ടി വന്നതെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

രാഹുല്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവതി വീഡിയോ പങ്കുവെച്ചത്. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികള്‍ ഉന്നയിച്ചത്. രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു.

രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാർ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെയും അമ്മയുടെയും ഒപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്, തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യം എന്നിങ്ങനെയാണ് യുവതി നേരിട്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോയിലൂടെ പറയുന്നത്.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന് ആരോപണവുമായി സഹോദരൻ രംഗത്തെത്തി. യുവതിയെ കുറിച്ച്‌ ഇന്നലെ മുതല്‍ വിവരമൊന്നുമില്ല. മെയ് 28ന് ശേഷം ഒരാഴ്ചയായി ഓഫീസില്‍ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാവാം എന്നും സഹോദരൻ പറഞ്ഞു.

പറവൂർ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടില്‍ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും ഇപ്പോള്‍ തിരുത്തിപ്പറഞ്ഞിരിക്കുന്നതും. സംഭവത്തില്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല.

കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പോലീസ് ആദ്യം സ്വീകരിച്ചത്. തുടർന്ന് സംഭവത്തില്‍ പോലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമർശനം രൂക്ഷമായതോടെയാണ് കേസില്‍ നടപടി ഊർജ്ജിതമായത്. തുടർന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച സീനിയർ സിവില്‍ പോലീസ് ഓഫിസർ ശരത്തിന് സസ്പെൻഷനും ലഭിച്ചിരുന്നു.

യുവതിയുടെ പരാതിയില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തി എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഭർത്താവ് രാഹുല്‍ ക്രൂരമായി മർദ്ദിച്ചെന്നും ഫോണ്‍ ചാർജർ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെല്ലാം യുവതി നിഷേധിച്ചിരിക്കുകയാണ്.