പന്തീരാങ്കാവിൽ കടകളിലും വീടുകളിലും വ്യാപക മോഷണം: അന്യസംസ്ഥാനക്കാരായ അഞ്ച് സ്ത്രീകൾ പിടിയിൽ

Spread the love

 

കോഴിക്കോട്: പന്തീരാങ്കാവ് കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചു സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് സ്വദേശിനികളായ കൗസല്യ, സെല്‍വി, പന്തീരാങ്കാവില്‍ താമസിച്ചു വരുന്ന ജ്യോതി, മണിമേഖല, കാവേരി എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

പന്തീരാങ്കാവിന് സമീപത്തെ വർക്ക് ഷോപ്പില്‍ നിന്ന് കട്ടിംങ് മെഷീൻ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം മോഷ്ട്ടിക്കപ്പെട്ടിരുന്നു. മോഷണ വസ്തുക്കളുമായി പോകുന്ന 2 സ്ത്രീകളെ ആദ്യം നാട്ടുകാർ തടഞ്ഞു വെച്ചു.

 

തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത് മോഷണ വസ്തുക്കളാണെന്ന് സ്ഥിരീകരിച്ചത്. പന്തീരാങ്കാവിലെ വർക് ഷോപ്പില്‍ നിന്ന് മോഷ്ടിച്ച കട്ടിംഗ് മെഷീനുള്‍പ്പടെ ഇവരുടെ കൈവശത്തു നിന്നും കണ്ടെടുത്തു. വിശദമായ അന്വേഷണത്തിനൊടുവില്‍ മറ്റ് മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group