
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലുള്‍പ്പെട്ട യുവതി ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭർത്താവ് രാഹുല്‍ ആംബുലൻസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവതിക്കൊപ്പം അമ്മയെ കൂടെ നിർത്തി രാഹുൽ മുങ്ങിയെന്നാണ് ആരോപണം.
രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി ആംബുലൻസില്‍വെച്ചും മർദ്ദിച്ചെന്നും മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് ആശുപത്രിയില്‍ യുവതി നല്‍കിയ മൊഴി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാൻ അനുവദിക്കണമെന്നും രാത്രി 11 മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പോലീസിന് ഇവർ എഴുതി നല്‍കി. പന്തീരാങ്കാവിലെ ഭർത്താവിന്റെ വീട്ടില്‍ നിന്നും തന്റെ സർട്ടിഫിക്കറ്റുകള്‍ എടുക്കാൻ പോലീസ് സഹായിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു.
സംഭവമറിഞ്ഞ് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ പരിക്കുകളോടെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടർന്ന് യുവതിയുടെ മാതാപിതാക്കള്‍ കോഴിക്കോട്ടേക്കു പുറപ്പെട്ടിട്ടുണ്ട്.