video
play-sharp-fill

പന്തളം കുളനടയിൽ ഇന്നോവകാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ കോട്ടയം സ്വദേശികൾക്ക് പരിക്ക്; അപകടത്തിൽ ബൈക്ക് പൂർണമായും കത്തിനശിച്ചു; കാറിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തു

Spread the love

പന്തളം: എം സി റോഡിൽ കുളനട മെഡിക്കൽട്രസ്റ്റ് ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട്‌പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ തൃക്കൊടിത്താനം കോട്ടമുറി പായിക്കാട്ട് ശ്രീഭദ്രയിൽ ശ്രീഹരി(24), കാർ യാത്രക്കാരനായ ഏറ്റുമാനൂർ സ്വദേശി അജയൻ(39)എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ശ്രീഹരിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ബൈക്ക് കത്തിനശിച്ചു.

തിരുവനന്തപുരത്തു നിന്നും ഏറ്റുമാനുരിലേക്ക് വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നും വരുകയായിരുന്ന ശ്രീഹരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ അഘാതത്തിൽ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള പറമ്പിലേക്ക് ഇടിച്ചു കയറി. അടൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന തീ കൂടുതൽ സ്ഥലത്തെക്ക് വ്യാപിക്കാതിരിക്കാൻ വേണ്ട ക്രമീകരണം നടത്തി.

ഇന്നോവ കാർ ഓടിച്ചിരുന്ന ഏറ്റുമാനൂർ മുല്ലൂർ, എം. റ്റി. അജയനെ പരിക്കുകളോട് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വളവിൽ മറ്റ് വാഹനങ്ങളെ ഓവർ ടേക്ക് ചെയ്തതാണ് അപകടത്തിനു കാരണം എന്ന് നാട്ടുകാർ പറഞ്ഞു .കാറിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നു.