പന്തളം കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടി അന്തരിച്ചു; സംസ്കാര ചടങ്ങുകള്‍ വൈകിട്ട് മൂന്നിന്

Spread the love

പന്തളം: പന്തളം കൊട്ടാരത്തിലെ ഇളയ തമ്ബുരാട്ടി, കൈപ്പുഴ പുത്തൻ കോയിക്കല്‍ രോഹിണി നാള്‍ അംബാലിക തമ്പുരാട്ടി അന്തരിച്ചു.

തൊണ്ണൂറ്റിനാലാമത്തെ വയസ്സിലാണ് അന്ത്യം. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് രോഹിണി നാള്‍ അംബാലിക തമ്പുരാട്ടി അന്തരിച്ചത്. സംസ്കാര ചടങ്ങുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പന്തളം കൊട്ടാരം വക കൈപ്പുഴയിലുള്ള ശ്മശാനത്തില്‍ നടക്കും.

സ്വാതന്ത്ര്യസമര സേനാനി തൃശൂർ കുറ്റിമുക്ക് എറണൂർ ഇല്ലത്ത് പരേതനായ നീല കണ്ഠൻ നമ്പൂതിരിയാണ് ഭർത്താവ്. മകള്‍ ദീപാവർമ്മ പന്തളം കൊട്ടാരം നിർവ്വാഹക സംഘം ട്രഷററാണ്. വേണുഗോപാല്‍ (മാവേലിക്കര കൊട്ടാരം ) മരുമകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരേതരായ പന്തളം കൊട്ടാരം വലിയതമ്പുരാൻ പുണർതം നാള്‍ കെ രവി വർമ്മ, പരേതയായ വലിയ തമ്പുരാട്ടി തിരുവാതിര നാള്‍ ലക്ഷ്മി തമ്പുരാട്ടി, കെ. രാജരാജവർമ്മ (ഓമല്ലൂർ അമ്മാവൻ), കെ .രാമവർമ്മ ( ജനയുഗം ), എന്നിവർ സഹോദരങ്ങളാണ്.