പന്തളത്ത് പിതാവിന് ക്രൂരമർദ്ദനം; പ്രതിയായ മകൻ അറസ്റ്റിൽ

Spread the love

പന്തളം: പന്തളത്ത്‌ പിതാവിനെ മർദിച്ച കേസിൽ മകൻ പോലീസ് പിടിയിൽ.പന്തളം തെക്കര പറന്തൽ കൈരളി ജങ്ഷനിലെ പ്രശാന്തി വീട്ടിൽ താമസിക്കുന്ന പൊടിയൻ (വയസ്സ് 73) മർദ്ദനമേറ്റ സംഭവത്തിൽ, അദ്ദേഹത്തിന്റെ മകനായ പന്തളം തെക്കേക്കര മന്നം നഗറിൽ പെരുമ്പുളികൾ ധ്വനി (പ്രശാന്തി) വീട്ടിൽ പി. പ്രദീപ്‌കുമാറിനെയാണ് (വയസ്സ് 40) പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 4-നാണ് സംഭവം നടന്നത്. അന്നേദിവസം വൈകിട്ട് പൊടിയന് മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നല്‍കിയ പരാതിയെ അടിസ്ഥാനമാക്കി പോലീസ് കേസെടുത്തു.

കേസിന്റെ അന്വേഷണ പ്രവർത്തനങ്ങൾ പന്തളം പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ടിഡി പ്രജീഷിന്റെ മേൽനോട്ടത്തിലാണ് പുരോഗമിക്കുന്നത്. എസ്‌ഐ ആർ. മനോജ്‌കുമാറും എസ്‌സിപിഒമാരായ എസ്. അൻവർഷാ, വൈ. ജയൻ, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡിൽ വിട്ടു.