മണിക്കൂറുകൾ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; പാനൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു.

Spread the love

സ്വന്തം ലേഖകൻ 

പാനൂര്‍: പാനൂര്‍ മേഖലയെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി ചത്തു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ മയക്കുവെടി വെച്ചു പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റില്‍ നിന്നും പുറത്തെടുത്തു കൂട്ടിലടച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മയക്കുവെടിയേറ്റ് ബോധരഹിതനായ പുള്ളിപ്പുലി മണിക്കൂറുകള്‍ക്കുള്ളില്‍ ചത്തുവെന്ന് വെറ്റിനറി ഡോക്ടര്‍ കണ്ണവത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരിക്കുകയായിരുന്നു.

മരണകാരണം വയനാട് മുത്തങ്ങ വന്യജീവി കേന്ദ്രത്തില്‍ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

video
play-sharp-fill

പാനൂര്‍ നഗരസഭയിലെ പെരിങ്ങത്തൂര്‍ സൗത്ത് അണിയാരത്ത് ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് പുറത്തെത്തിച്ചത്. വല ഉപയോഗിച്ച് പാതി ഉയര്‍ത്തിയ ശേഷം മയക്കുവെടി വെച്ചാണ് പുലിയെ പുറത്തെത്തിച്ചത്.

 

മരണകാരണം വയനാട് മുത്തങ്ങ വന്യജീവി കേന്ദ്രത്തില്‍ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാനൂര്‍ നഗരസഭയിലെ പെരിങ്ങത്തൂര്‍ സൗത്ത് അണിയാരത്ത് ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് പുറത്തെത്തിച്ചത്. വല ഉപയോഗിച്ച് പാതി ഉയര്‍ത്തിയ ശേഷം മയക്കുവെടി വെച്ചാണ് പുലിയെ പുറത്തെത്തിച്ചത്

 

കനകമല താഴ്‌വരയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഭാരത് ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ മലാല്‍ സുനിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് പുള്ളിപുലി അകപ്പെട്ടത്. ചൊക്ലി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.എസ് രഞ്ചുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.

 

ബുധനാഴ്ച്ച പുലര്‍ച്ചെ അയല്‍വാസികള്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് രാവിലെ പത്തു മണിയോടെ നടത്തിയ പരിശോധയിലാണ് നിര്‍മ്മാണത്തിലിരിക്കുന്ന കിണറിന്റെ വല കീറിയത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കിണറില്‍ നോക്കിയപ്പോയാണ് പുള്ളിപുലിയെ കാണാനായത്. വീട്ടുടമസ്ഥനായ സുനിലിനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് പുലി വീണ വിവരം പുറംലോകം അറിയുന്നത്.

 

തുടര്‍ന്ന് തലശ്ശേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, പാനൂരില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയെങ്കിലും പുലിയെ പുറത്തെത്തിക്കാന്‍ അവര്‍ക്കായില്ല. തുടര്‍ന്ന് മയക്കുവെടി വെക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചതോടെ വൈകുന്നേരം നാലോടെ വയനാട്ടില്‍ നിന്നും വെറ്റിനറി സര്‍ജന്‍ ഡോ. അജേഷ് മോഹന്‍ ദാസിന്റെ നേതൃത്വത്തിലുളള പ്രത്യേക ദൗത്യ സംഘമത്തി.

കിണറ്റിലെ വെള്ളം വറ്റിച്ചതിന് ശേഷം വല ഇറക്കി പാതി എത്തിയതോടെയാണ് മയക്കുവെടി വെച്ചത്. തുടര്‍ന്ന് മയക്കത്തിലായ പുലിയെ പുറത്തെത്തിച്ച് പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റി കണ്ണവത്തേക്ക് കൊണ്ടു പോയി. പുലി എങ്ങനെ ജനവാസ മേഖലയിലെത്തി എന്നതില്‍ വ്യക്തതയില്ലെന്ന് കണ്ണൂര്‍ ഡി.എഫ്.ഒ പി. കാര്‍ത്തിക് പറഞ്ഞു. പുലി ചത്തതിന് കാരണമെന്തെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.