video
play-sharp-fill

വെട്ടിക്കൊല്ലാന്‍ വടിവാളുമായെത്തിയത് സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത്; പാനൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് പിടിയില്‍; കൊലപാതകത്തിന് പിന്നില്‍ പ്രണയനൈരാശ്യം തന്നെയെന്ന് പ്രാഥമിക നിഗമനം

വെട്ടിക്കൊല്ലാന്‍ വടിവാളുമായെത്തിയത് സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത്; പാനൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് പിടിയില്‍; കൊലപാതകത്തിന് പിന്നില്‍ പ്രണയനൈരാശ്യം തന്നെയെന്ന് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖകന്‍

കണ്ണൂര്‍: പാനൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. മാനന്തേരി സ്വദേശിയായ യുവാവാണ് കസ്റ്റഡിയിലായത്. ഇയാളെത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിയുടെ സുഹൃത്ത് നല്‍കിയ മൊഴിയും വാട്ട്സ്ആപ്പ് കോള്‍ വീഡിയോ റെക്കോര്‍ഡുമാണ് പ്രതിയെ കുടുക്കിയത്. ഇയാളെ കൂത്തുപറമ്പ് എ എസ് പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. പ്രതി വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.

പാനൂര്‍ നടമ്മല്‍ കണ്ണച്ചാന്‍കണ്ടി വിനോദ്- ബിന്ദു ദമ്പിതകളുടെ മകള്‍ വിഷ്ണുപ്രിയ (23) ആണ് മരിച്ചത്. ഈ സമയം വിഷ്ണു പ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവതി സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് കൊലയാളി എത്തിയത്. കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളില്‍ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണു പ്രിയ സുഹൃത്തിനോട് ഉച്ചത്തില്‍ പറഞ്ഞിരുന്നു.ഉടന്‍ ഫോണ്‍ സ്വിച്ച് ഓഫായി. പന്തികേട് തോന്നിയ സുഹൃത്ത് വിവരം ഉടന്‍ തന്നെ അടുത്തുള്ളവരെ അറിയിച്ചു. ആളുകള്‍ അറിഞ്ഞ് എത്തിയപ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സുഹൃത്ത് നല്‍കിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇയാളെ പിടികൂടിയത്.പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബില്‍ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. പ്രണയ നൈരാശ്യം ആണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.