play-sharp-fill
കൊലപാതകത്തിന് പ്രചോദനമായത് സീരിയല്‍ കില്ലറുടെ കഥ; കൊലപ്പെടുത്താന്‍ ആയുധങ്ങള്‍ വാങ്ങിയത് ഓണ്‍ലൈനില്‍ നിന്ന്; പദ്ധതികള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് ഉറപ്പിച്ചു; വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായി പൊലീസ്; പാനൂരിലെ കൊലപാതകത്തിന് അടരുകള്‍ ഏറെ..!

കൊലപാതകത്തിന് പ്രചോദനമായത് സീരിയല്‍ കില്ലറുടെ കഥ; കൊലപ്പെടുത്താന്‍ ആയുധങ്ങള്‍ വാങ്ങിയത് ഓണ്‍ലൈനില്‍ നിന്ന്; പദ്ധതികള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് ഉറപ്പിച്ചു; വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായി പൊലീസ്; പാനൂരിലെ കൊലപാതകത്തിന് അടരുകള്‍ ഏറെ..!

സ്വന്തം ലേഖകന്‍

കണ്ണൂര്‍: സീരിയല്‍ കില്ലറുടെ കഥ പറയുന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്നും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കൊലപാതകം ആസൂത്രണം ചെയ്തതായും പാനൂരിലെ കൊലപാതകി ശ്യാംജിത്ത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പ്രതി ശ്യാംജിത്ത് സ്വയം നിര്‍മ്മിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിനുവേണ്ട ആയുധങ്ങള്‍ പ്രതി ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയതായും പൊലീസ് പറഞ്ഞു. ഈ ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ശ്യാംജിത്തിന്റെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണില്‍ മറ്റൊരു സിം ഇട്ട് വിഷ്ണുപ്രിയയെ വിളിക്കാന്‍ ശ്യാംജിത്ത് ശ്രമിച്ചതായി കണ്ടെത്തി. ആ സിം കാര്‍ഡുകള്‍ കണ്ടെടുത്തു. ബാഗിലുണ്ടായിരുന്ന കയര്‍ മുറിയില്‍ നിന്ന് കിട്ടി. പ്രതിയുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. പ്രതി ശ്യാംജിത്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് 2 കത്തികള്‍, ചുറ്റിക, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍, മുളകുപൊടി, പവര്‍ ബാങ്ക്, സ്‌ക്രൂഡ്രൈവര്‍, തൊപ്പി കൈയുറകള്‍ എന്നിവ കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണുപ്രിയക്ക് മറ്റൊരു പ്രണയമുള്ളതായി സംശയിച്ചിരുന്നു എന്ന് പ്രതി ശ്യാംജിത്ത് പൊലീസിനു മൊഴിനല്‍കി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്താനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സുഹൃത്തുമായാണ് ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ വിഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരുന്നത്. ഇവര്‍ പ്രണയത്തിലാണെന്നായിരുന്നു ശ്യാംജിത്തിന്റെ സംശയം.

കൊലയ്ക്ക് പിന്നാലെ ആയുധങ്ങള്‍ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറിയതിന് ശേഷം അച്ഛന്റെ ഹോട്ടലിലെത്തി ഭക്ഷണം വിളമ്പാനും സഹായിച്ചു. ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടി ശേഖരിച്ച് ആയുധം ഉപേക്ഷിച്ച ബാഗില്‍ നിക്ഷേപിക്കുകയും ചെയ്തു. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നല്‍കി.