
അരീക്കോട് : ബൈക്ക് താഴ്‌ചയിലേക്ക് മറിഞ്ഞ് വിദ്യാർഥികൾ മരിച്ചു. അരീക്കോട് ഊർങ്ങാട്ടിരി ചുളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാടംപൊയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാനിദ് (21), ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയിൽ പുന്നത്ത് ചെറുകാംപുറത്ത് സുധർമന്റെ മകൻ സൂരജ് (23) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒൻപതിന് ഊർങ്ങാട്ടിരി പഞ്ചായത്തിലെ പന്നിയാർമല ഇറക്കത്തിലാണ് അപകടം.
വൈകുന്നേരം കക്കാടംപൊയിൽ ഭാഗത്തേക്ക് പോയതായിരുന്നു ഇരുവരും. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാനിദിൻ്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹക്കീം, മുനവിർ. സുരജിന്റെ മാതാവ്: രമ്യ. സഹോദരി: അർച്ചന.