
പാലക്കാട്: ദേശീയപാതയിൽ പന്നിയങ്കരയിൽ ടോൾനിരക്ക് കൂട്ടി. പുതിയ നിരക്കുകൾ ബുധനാഴ്ചമുതൽ പ്രാബല്യത്തിൽ വന്നു.2.7 ശതമാനം മുതൽ 4.3 ശതമാനംവരെയാണ് വർധന. 20 കിലോമീറ്റർ പരിധിയിലുള്ള വാണിജ്യേതര വാഹനങ്ങൾക്കുള്ള മാസപ്പാസ് 350 രൂപയിൽനിന്ന് 360 രൂപയാക്കി.
പന്നിയങ്കരയിൽ ഏഴരക്കിലോമീറ്റർ പിരിധിയിലുള്ളവരുടെ വാഹനങ്ങൾക്ക് സൗജന്യയാത്രയുണ്ടെങ്കിലും നിയന്ത്രണമേർപ്പെടുത്തി.
പുതിയ അപേക്ഷകർക്ക് സൗജന്യം അനുവദിക്കുന്നത് തത്കാലം കരാർകമ്പനി നിർത്തി. നിലവിൽ സൗജന്യം അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്ക് മൂന്നുമാസം കൂടുമ്പോൾ പുതുക്കിനൽകുക മാത്രമാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീയതി കഴിഞ്ഞുപോയാൽ പുതുക്കിനൽകുന്നുമില്ല. സൗജന്യം നിഷേധിക്കുന്നതിൽ പ്രതിഷേധവുമുയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് പന്തലാംപാടം സംയുക്ത സമരസമിതി എം.പി.ക്കും കളക്ടർക്കും ദേശീയപാതാ അതോറിറ്റിക്കും പരാതി നൽകി.



