ജില്ലയിലെ പഞ്ചായത്തുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്
സ്വന്തംലേഖകൻ
കോട്ടയം : മാറാല പിടിച്ച ഓഫീസുകളും പൊടിപിടിച്ച ഫയലുകളും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും പുതിയ ചുവടുകളിലേക് ജില്ലയിലെ പഞ്ചായത്തുകൾ.
കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളും ഐ.എസ്.ഒ അംഗീകാരം നേടി സംസ്ഥാനത്തിന് മാതൃകയാകുന്നു.
മഹാത്മാ ഗാന്ധിയുടെ സ്വപ്നമായ സദ്ഭരണം എല്ലാ പഞ്ചായത്തുകളിലും യാഥാർഥ്യമായിരിക്കുകയാണ്. ഇനി പൊതുജനങ്ങൾക് സേവനങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും.
കെട്ടിട നികുതി , ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെൻഷൻ ,ജനന മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളെല്ലാം ഓൺലൈൻ ആയി മാറിക്കഴിഞ്ഞു.
പഞ്ചായത്തിൽ എത്തുന്ന ആവശ്യക്കാർക്ക്
മാതൃക അപേക്ഷ ഫോമുകൾ,സംശയ നിവാരണത്തിന് ഹെല്പ് ഡെസ്ക്, ഇരിപ്പിടം , കുടിവെള്ളം ,ടോയ്ലറ്റ് ,ടി.വി ,സംഗീതം തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പഞ്ചായത്തിൽ അപേക്ഷ തരുന്നത് മുതൽ സേവനം ലഭ്യമാകുന്നത് വരെയുള്ള കാര്യങ്ങൾ എസ്.എം.എസ് വഴി ജനങ്ങളെ അറിയിക്കും.ഏതു ഫയലും മൂന്നു മിനിറ്റിനുള്ളിൽ കണ്ടെത്താനുള്ള
സംവിദാനമാണ് പഞ്ചായത്തുകളിൽ ഒരുക്കിയിരിക്കുന്നത്.പഞ്ചായത് വകുപ്പിന്റെ നേതൃത്വത്തിൽ “കില “യാണ് ഐ.എസ്.ഒ സർറ്റിഫിക്കേഷനുള്ള നടപടി സ്വീകരിച്ചത്.