പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ചഭൂമിയെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ചഭൂമിയെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

സ്വന്തം ലേഖകൻ

കൊച്ചി: ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ച ഭൂമിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. എബ്രഹാം ജോർജ് കള്ളിവയലിൽ എന്നയാളിൽ നിന്നുമാണ് സർക്കാർ ഭൂമി ഏറ്റെടുത്തിരിക്കുന്നത് . പാഞ്ചാലിമേട്ടിൽ ഭൂമി ഏറ്റെടുക്കുമ്പോൾ അവിടെ കുരിശോ ഹിന്ദു പ്രതിമകളോ ഉണ്ടായിരുന്നില്ല . ഇത് റവന്യു മഹ്‌സറിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു.പാഞ്ചാലിമേട്ടിലെ ഭൂമി നിലവിൽ ഡിടിപിസിയുടെ പക്കലാണുള്ളത് . റവന്യു ഭൂമിയിൽ ക്ഷേത്രം നിർമിച്ചത് 1976ന് ശേഷമാണ് . വിഷയത്തിൽ വിശദമായ സെറ്റിൽമെൻറ് രജിസ്റ്റർ ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. പാഞ്ചാലിമേട്ടിൽ നിലവിൽ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.