ബാങ്കിൽ ഇടപാടുകൾ നടക്കുന്നതിനിടെ ഒരു അതിഥിയെത്തി;പിന്നാലെ ഉദ്യോഗസ്ഥർ മേശപ്പുറത്ത് ചാടിക്കയറി;ചിലർ ജീവനും കൊണ്ട് ഇറങ്ങിയോടി;കയറിയത് നല്ല ഒന്നാന്തരം പാമ്പ്

Spread the love

ബാങ്കിൽ ഇടപാടുകൾ നടക്കുന്നതിനിടെ പെട്ടെന്ന് ഒരു അതിഥിയെത്തി. അതിഥിയെ കണ്ടതും
ജീവനക്കാരും കസ്റ്റമേഴ്സും പരക്കം പാച്ചിൽ.

video
play-sharp-fill

മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ദാതിയയിലെ തരട്ടിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. അതിഥി ആരെന്ന് അല്ലെ.നല്ല ഒന്നാന്തരം പാമ്പ്

പാമ്പിനെ കണ്ടതോടെ ജീവനക്കാർ പരിഭ്രാന്തരായി. ജീവനക്കാർ കസേരകളിലും കൗണ്ടറുകളിലും ഡെസ്‌കുകൾക്ക് മുകളിലും കയറുന്നതും മുറിയുടെ കോണുകളിലേക്ക് ഓടുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹളങ്ങൾക്കിടയിലും പാമ്പ് തറയിലൂടെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇഴഞ്ഞു നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ, ഒരു ജീവനക്കാരൻ വൈപ്പർ ഉപയോഗിച്ച് പാമ്പിനെ പുറത്തേക്ക് തള്ളിമാറ്റാൻ ശ്രമിക്കുന്നതും, മറ്റ് സഹപ്രവർത്തകർ പേടിച്ച് കൗണ്ടറുകൾക്ക് മുകളിൽ തന്നെ ഇരിക്കുന്നതും ദൃശ്യത്തിലുണ്ട്.