
തിരുവനന്തപുരം : എച്ച്1എൻ1, ഡെങ്കിപ്പനി എന്നിവയ്ക്കൊപ്പം കോളറയും പടർന്നുപിടിക്കുന്നു. ഒരാഴ്ചയ്ക്കിടെ 8379 പേർക്കു പനി സ്‌ഥിരീകരിച്ചു. 1898 പേർ വയറിളക്കവും അനുബന്ധരോഗ ങ്ങളുമായി ഒരാഴ്ചയ്ക്കിടെ ചികി ത്സ തേടി. കഴിഞ്ഞ മാസം എലി പ്പനി ബാധിച്ച് 2 പേരും ഈ മാ സം കോളറ ബാധിച്ച് ഒരാളും മരിച്ചു. നെയ്യാറ്റിൻകരയിൽ ഭിന്നശേ ഷിക്കാർ താമസിക്കുന്ന ഹോസ്‌റ്റലിൽ 3 പേർക്കു കോളറ ബാ ധിച്ചതിൽ ഒരാളാണു മരിച്ചത്.
കൊല്ലം ജില്ലയിൽ ഈ മാസം എഴുനൂറിലേറെപ്പേർക്കു ഡെങ്കി പ്പനിയുണ്ടായി. 18 പേർക്ക് എച്ച്1 എൻ1 സ്‌ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു.
ആലപ്പുഴയിൽ 3 മാസത്തിനി ടെ 2 പേർ എലിപ്പനി ബാധിച്ചു മരിച്ചു. തൃക്കുന്നപ്പുഴയിൽ -വെസ്‌റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു. 10 ദിവസത്തിനി ടെ 76 പേർക്കു ഡെങ്കിപ്പനിയുണ്ടായി. 35 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കിയിൽ വൈറൽപനി
ബാധിച്ച് 402 പേരാണ് ഇന്നലെ മാത്രം ഗവ. ആശുപത്രികളിൽ ചികീത്സ തേടിയത്. ഈ മാസം 30 പേർക്കു ഡെങ്കിപ്പനി സ്‌ഥിരീകരി ച്ചു. 2 പേർക്ക് എലിപ്പനി, 2 പേർ ക്ക് എച്ച്1എൻ1 സ്‌ഥിരീകരിച്ചു. എച്ച്1എൻ1 മൂലമുള്ള ഒരു മരണ
കോട്ടയം ജില്ലയിൽ കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ നഗരസഭാ പ്രദേശങ്ങളിലും പുതുപ്പള്ളി എരുമേലി, മറവൻതുരുത്ത്, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കാ ട്ടാമ്പാക്ക് തുടങ്ങിയ പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാണ്.
എറണാകുളത്ത് ഈ മാസം മാ ത്രം 754 പേർക്കാണു ഡെങ്കിപ്പനി ബാധിച്ചത്. ഒരാൾ മരിച്ചു. എലിപ്പനിയും മഞ്ഞപ്പിത്തവും ജില്ലയിൽ വ്യാപകമാണ്.ക്കയിൽ
തൃശൂരിൽ ഈ മാസം പകർച്ച വ്യാധി മൂലം 2 പേർ മരിച്ചു.
ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ഓരോരുത്തരാണു മരിച്ചത്. 125 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
പാലക്കാട്ട് 3 പേർക്കു കോളറ സ്‌ഥിരീകരിച്ചു.
മലപ്പുറത്ത് ഈ വർഷം വൈറൽ ഹെപ്പറ്റൈറ്റിസ് ബാധയെത്തുടർന്നു 11 മരണങ്ങളുണ്ടാ യി. സംശയാസ്‌പദമായ 7 മരണ ങ്ങളുമുണ്ടായി. മേയ് മാസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മൂന്നിയൂരിലെ 5 വയസ്സുകാരി മരിച്ചു. ഈ വർഷം 4 പേർക്കു വെസ്റ്റ്നൈൽ ഫീവർ പിടിപെട്ടു.
കോഴിക്കോട്ട് കഴിഞ്ഞ മാസം ഡെങ്കി ബാധിച്ച് 2 പേരും എലിപ്പനി ബാധിച്ച് 2 പേരും എച്ച്1 എൻ1 ബാധിച്ച് ഒരാളും മരിച്ചു. വെസ്റ്റ്നൈൽ ബാധിച്ച് ആദ്യ മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 3 കുട്ടികളാണ് 2 മാസത്തിനിടെ മരിച്ചത്.
കണ്ണൂരിൽ ഡെങ്കിപ്പനി ബാധി ച്ച് ഈ വർഷം 8 പേർ മരിച്ചു.