ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മകളുടെ മുന്നിൽ വെച്ച് തീക്കൊളുത്തി ; തിരുവനന്തപുരം പാങ്ങോട് യുവതിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും മകനും ജീവപര്യന്തം

Spread the love

തിരുവനന്തപുരം : പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസിൽ അമ്മക്കും മകനും ജീവപര്യന്തം വിധിച്ച് കോടതി.

video
play-sharp-fill

ചന്തക്കുന്നിലെ റാഹില ബീവി, മകൻ സാഗർ എന്നിവർക്കാണ് നെടുമങ്ങാട് കോടതി ജീവപര്യന്ത്യം ശിക്ഷ വിധിച്ചത്.

പഴവിള സ്വദേശിനി സിന്ധുവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. 2016 ഡിസംബർ ഒമ്പതിനായിരുന്നു കേസിനാസ്‌പദമായ സംഭവം. പാങ്ങോട് അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധുവിനെ ഇവരുടെ ഭർത്താവ് സാജൻ, പാങ്ങോട് ചന്തക്കുന്നിലെ വീട്ടിൽ വിളിച്ചുവരുത്തി 11 വയസുള്ള മകളുടെ മുന്നിൽ വച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാജനും മാതാവ് റാഹിലാ ബീവിയും ചേർന്നാണ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്, ഗുരുതരമായി പരിക്കേറ്റ സിന്ധു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.