
കോട്ടയം: പാലുത്പന്നങ്ങളില്‍ പനീർ പ്രധാനപ്പെട്ടതാണ്. പ്രോട്ടീൻ, കാല്‍സ്യം, വിവിധ വൈറ്റമിനുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പനീർ.
ഇതിന്റെ ഉപയോഗം വിഭവങ്ങള്‍ക്ക് സമൃദ്ധി നല്‍കുന്നതിന് പുറമേ, രുചിയിലും ഒരു പ്രത്യേകത നല്‍കുന്നു. പനീർ ഉപയോഗിച്ച് ഒരു റെസ്റ്റോറന്റിനെ പോലും വെല്ലുന്ന ടിക്ക എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം.
ആവശ്യമായ ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
പനീർ – 200 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
തൈര് – 2 ടേബിള്‍സ്പൂണ്‍
വെണ്ണ – 1 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 2 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
ഗരംമസാല – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഉപ്പ് – ആവശ്യത്തിനനുസരിച്ച്
തയ്യാറാക്കുന്ന വിധം
ആദ്യം പനീർ ചെറിയ കഷ്ണങ്ങളായി മുറിച്ച് വെക്കുക. തൈരില്‍ മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞള്‍പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സുചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതത്തിലേക്ക് പനീർ ഇട്ടു കുറഞ്ഞത് 20 മിനിറ്റ് മാരിനേറ്റ് ചെയ്യുക. നോണ്‍-സ്റ്റിക്ക് പാനില്‍ വെണ്ണ ചൂടാക്കി, മാരിനേറ്റഡ് പനീർ കഷ്ണങ്ങള്‍ ഇടുക. ചെറുതീയില്‍ ഇരുവശവും സ്വർണ്ണബ്രൗണ്‍ നിറമാകുന്നവരെ വേവിക്കുക.
ഇതോടെ കൊതിയൂറുന്ന രുചിയുള്ള, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പനീർ ടിക്ക റെഡി. ചൂടോടെ സർവുചെയ്താല്‍ രുചി കൂടും.



