പാണ്ടിക്കാട് ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് അപകടം ; ഒരാൾ മരിച്ചു, 3 പേരുടെ നില ഗുരുതരം

Spread the love

മലപ്പുറം :  പാണ്ടിക്കാട് ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് അപകടം, ഒരാൾ മരിച്ചു. പെരിന്തൽമണ്ണ കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ മൈമുന (62) ആണ് മരിച്ചത്.

പേരക്കുട്ടിയെ മൈസൂരുവിൽ കോളേജിലാക്കി മടങ്ങുമ്പോഴായിരുന്നു അപകടം, 6 പേർക്ക് പരുക്കേറ്റു, മൂന്നു പേർ ഗുരുതരാവസ്ഥയിലാണ്.

കുഞ്ഞുമുഹമ്മദ് (70), മകൾ താഹിറ (46), മക്കൾ ഇരട്ടക്കുട്ടികളായ അഷ്‌മിൽ (12), നഷ്‌മിൽ (12), മരുമകൻ പാണ്ടിക്കാട് സ്വദേശി ഇസ്ഹാഖ് (40), മകൾ ഷിഫ (14) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group