video
play-sharp-fill
തിരിച്ച് വന്ന പരേതന്‍ പുനര്‍ജന്മം ആഘോഷിക്കുന്നത് ജയിലില്‍; ‘പരേതനായ’ സാബു മോഷണക്കേസില്‍ പ്രതി; സാബുവിന് പകരം സംസ്‌കരിച്ച മൃതദേഹം ആരുടേതെന്ന് കണ്ടുപിടിക്കാന്‍ നെട്ടോട്ടമോടി പൊലീസ്; പന്തളത്തെ പരേതന്റെ തിരിച്ച് വരവ് പുലിവാലുപിടിക്കുന്നു

തിരിച്ച് വന്ന പരേതന്‍ പുനര്‍ജന്മം ആഘോഷിക്കുന്നത് ജയിലില്‍; ‘പരേതനായ’ സാബു മോഷണക്കേസില്‍ പ്രതി; സാബുവിന് പകരം സംസ്‌കരിച്ച മൃതദേഹം ആരുടേതെന്ന് കണ്ടുപിടിക്കാന്‍ നെട്ടോട്ടമോടി പൊലീസ്; പന്തളത്തെ പരേതന്റെ തിരിച്ച് വരവ് പുലിവാലുപിടിക്കുന്നു

സ്വന്തം ലേഖകന്‍

പന്തളം: ആളുമാറി മൃതദേഹം സംസ്‌കരിച്ച സംഭവത്തില്‍ നാടകീയത ഏറുന്നു. മരിച്ചത് കുടശനാട് പൂഴിക്കാട് വിളയില്‍ കിഴക്കതില്‍ വി.കെ.സാബു (35)വാണെന്ന് കരുതിയാണ് മൃതദേഹം കുടശനാട് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ പള്ളിയുടെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചത്. സംഭവം വാര്‍ത്തയായിരുന്നു. എന്നാല്‍ ജീവനോടെ തിരികെ വന്ന പരേതന് പുനര്‍ജന്മം ജയിലില്‍ ആഘോഷിക്കേണ്ട ഗതികേടാണ് ഇപ്പോള്‍. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് 42,000 രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ കേസില്‍ പൊലീസ് തിരയുകയായിരുന്നു സാബുവിനെ. സാബു നാട്ടില്‍ എത്തിയ ഉടന്‍ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് 12 നാണ് സാബുവിന്റെ മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം സാബുവിന്റേത് തന്നെ എന്ന കാര്യത്തില്‍ ഭാര്യക്കൊഴികെ സംസ്‌കാര ചടങ്ങിന് കൂടിയ ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് ഒരു ആശുപത്രിയുടെ കാന്റീനിലായിരുന്നു ജോലി. എന്നാല്‍ മോഷണമായിരുന്നു ഇയാളുടെ മുഖ്യതൊഴില്‍. നാട്ടില്‍ നില്‍ക്കുന്ന പതിവില്ല. ജോലി നല്‍കുന്നവരുടെ വീട്ടില്‍ നിന്നു തന്നെ മോഷ്ടിച്ച് മുങ്ങുന്നതായിരുന്നു പതിവ്. ഏറെ നാള്‍ സ്വകാര്യ ബസില്‍ ക്ലീനറായും ജോലി ചെയ്തു. നിയമപ്രകാരം വിവാഹിതനല്ലെങ്കിലും ഭാര്യയും ഒരു മകളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഡിസംബര്‍ 23 ന് നൂറനാട് പ്രാഥമികാരോഗ്യത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുടശനാട് സ്വദേശി രാജീവ് വേണാടിന് തിരുവനന്തപുരത്ത് നിന്നും ഒരു എസ്ഐയുടെ ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. സാബുവിനെ അറിയാമോ? കണ്ടിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. സാബുവിന്റെ അനുജന്‍ സജിയുടെ ഫോണ്‍ നമ്പര്‍ രാജീവ് പൊലീസിന് കൊടുത്തു. 24 ന് പാലാ പൊലീസില്‍ നിന്ന് സജിക്ക് കോള്‍ വന്നു.

സാബു അപകടത്തില്‍പ്പെട്ടു മരിച്ചുവെന്ന് പറഞ്ഞ് ചില ഫോട്ടോകള്‍ അയച്ചു. ബന്ധുക്കള്‍ പാലായില്‍ പോയി മൃതദേഹം തിരിച്ചറിഞ്ഞു. 26 ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം 30 ന് സംസ്‌കരിച്ചു.

സാബുവിന്റെ മുന്‍വശത്ത് മുകളിലെ നിരയില്‍ മൂന്നു പല്ല് നഷ്ടമായിട്ടുണ്ടായിരുന്നു. ബന്ധുക്കള്‍ ഏറ്റു വാങ്ങി സംസ്‌കരിച്ച മൃതദേഹത്തിനും ഇതേ സ്ഥാനത്ത് മൂന്നു പല്ലുകള്‍ നഷ്ടമായിരുന്നു. മറ്റെന്തൊക്കെ വ്യത്യാസം ഉണ്ടായിരുന്നിട്ടും പല്ലുകള്‍ ഇല്ലാത്തത് കണ്ടാണ് മരിച്ചത് സാബു തന്നെയാണെന്ന് അമ്മയും സഹോദരങ്ങളും ഉറപ്പിച്ചത്. ഇനി ശരിക്കും മരിച്ചതാരാണെന്ന് കണ്ടെത്താന്‍ കുടുംബ കല്ലറ പൊളിക്കേണ്ടി വരും.

Tags :