play-sharp-fill
പാൻക്രിയാസ് ക്യാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ചറിയാം

പാൻക്രിയാസ് ക്യാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ചറിയാം

സ്വന്തം ലേഖകൻ

പാൻക്രിയാസ് ക്യാൻസര്‍ എന്നാല്‍ പാൻക്രിയാസ് എന്ന അവയവത്തെ ബാധിക്കുന്ന ക്യാൻസര്‍ ആണ്. പാൻക്രിയാസ് എന്ന അവയവം ഏതാണെന്നോ, അത് എന്താണ് ശരീരത്തില്‍ ചെയ്യുന്നതെന്നോ പലര്‍ക്കും അറിയുമായിരിക്കില്ല.

നമ്മുടെ ദഹനപ്രക്രിയയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നൊരു അവയവമാണ് പാൻക്രിയാസ്. ആമാശയത്തിന് പിറകിലായാണ് പാൻക്രിയാസിന്‍റെ സ്ഥാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ഏതെങ്കിലും രീതിയില്‍ ബാധിക്കപ്പെട്ടാല്‍ അത് നമ്മുടെ ദഹനപ്രവര്‍ത്തനങ്ങളെ ആകെ താളം തെറ്റിക്കും. ക്രമേണ ഗൗരവതരമായ അനുബന്ധപ്രശ്നങ്ങളിലേക്കും നയിക്കും. ക്യാൻസര്‍ ബാധയിലും സ്ഥിതി സമാനം തന്നെ.

ക്യാൻസര്‍- അത് ഏത് അവയവത്തെ ബാധിച്ചതായാലും സമയത്തിന് കണ്ടെത്താനായാല്‍ വലിയൊരു പരിധി വരെ ഫലവത്തായ ചികിത്സ തേടാൻ ഇന്ന് സാധിക്കും. പക്ഷേ മിക്ക കേസുകളിലും തിരിച്ചടിയാകുന്നത് വൈകി മാത്രം നിര്‍ണയിക്കപ്പെടുന്നു എന്നതാണ്.

ഈ വെല്ലുവിളി പാൻക്രിയാസ് ക്യാൻസറിന്‍റെ കാര്യത്തില്‍ വലുതാണ്. കാരണം പലപ്പോഴും ശ്രദ്ധേയമായ ലക്ഷണങ്ങള്‍ പാൻക്രിയാസില്‍ തുടക്കഘട്ടങ്ങളില്‍ കാണുകയില്ല. അതിനാല്‍ തന്നെ രോഗാവസ്ഥ മനസിലാക്കുന്നതിനും വൈകുന്നു.

ചിലരില്‍ പാരമ്ബര്യഘടകങ്ങളായിരിക്കും പാൻക്രിയാസ് ക്യാൻസറിലേക്ക് നയിക്കുന്നത്. മറ്റ് ചിലരില്ഡ പ്രമേഹം, അമിതവണ്ണം പോലുള്ള പ്രശ്നങ്ങല്‍. ചിലരിലാകട്ടെ മോശം ജീവിതശൈലികളും പുകവലി പോലുള്ള ദുശ്ശീലങ്ങളുമായിരിക്കും കാരണമാവുക. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളും ഇത്തരത്തില്‍ ക്യാൻസറിലേക്ക് നയിക്കാം.

ഏത് രീതിയിലാണ് ബാധിക്കുന്നതെങ്കിലും സമയത്തിന് രോഗനിര്‍ണയം നടന്നിട്ടില്ലെങ്കില്‍ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി രോഗം പടരുന്നതിനും കാരണമാകാം. വയറുവേദന, ദഹനക്കുറവ, ശരീരഭാരം കുറയല്‍ എന്നിവ പാൻക്രിയാസ് ലക്ഷണങ്ങളായി വരുന്നവയാണ്. എന്നാലിത്തരം പ്രശ്നങ്ങളെയെല്ലാം സാധാരണഗതിയില്‍ ആളുകള്‍ കാര്യമായി എടുക്കാറേ ഇല്ലെന്നതും വലിയ വെല്ലുവിളിയാണ്.

ചിലയിനം ക്യാൻസറുകളില്‍ ഡോക്ടര്‍മാര്‍ക്ക് ശാരീരികപരിശോധനയിലൂടെ തന്നെ സൂചന ലഭിക്കും. എന്നാല്‍ പാൻക്രിയാസ് വയറിനകത്ത് വളരെ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന അവയവമായതിനാല്‍ തന്നെ ഇങ്ങനെയും ഡോക്ടര്‍മാര്‍ക്ക് അത് കണ്ടെത്തുക സാധ്യമല്ല.

പാൻക്രിയാസ് ക്യാൻസറിന്‍റെ മറ്റൊരു പ്രശ്നമാണ് ഇത് വളരെ എളുപ്പത്തില്‍ ഗുരുതരമായി വളരുമെന്നത്. ലക്ഷണങ്ങള്‍ കണ്ട് ആശുപത്രിയിലെത്തി പരിശോധന തേടുമ്ബോഴേക്ക് തന്നെ ഗൗരവമേറിയ സ്റ്റേജിലേക്ക് ക്യാൻസര്‍ എത്തിയിരിക്കും. ഇത് ചികിത്സ കൂടുതല്‍ സങ്കീര്‍ണമാക്കും.

വയറുവേദനയോ ദഹനപ്രശ്നങ്ങളോ കണ്ടാല്‍ വൈകാതെ തന്നെ ആശുപത്രിയിലെത്തി വിശദമായ പരിശോധന നടത്തുകയെന്നതാണ് ഇതിനെല്ലാമുള്ള ഏക പോംവഴി. ചിലര്‍ വര്‍ഷത്തിലൊരിക്കെലങ്കിലും ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം നോര്‍മല്‍ ആണോ എന്ന് ചെക്കപ്പിലൂടെ ഉറപ്പുവരുത്തും.

ഈയൊരു ശീലവും ഏറെ നല്ലതാണ്. പ്രത്യേകിച്ച്‌ കുടുംബത്തിലാര്‍ക്കെങ്കിലും ക്യാൻസര്‍ ബാധയുണ്ടായിട്ടുണ്ടെങ്കില്‍ മറ്റുള്ള അംഗങ്ങളും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്നുവച്ചാല്‍ ക്യാൻസര്‍ പാരമ്ബര്യമാണ്- അത് ഒരാളെ പിടികൂടിയാല്‍ ബാക്കിയെല്ലാവരും റിസ്കിലാണ് എന്നല്ല. സാധ്യത നിലനില്‍ക്കുന്നുവെന്നതിനാല്‍ ശ്രദ്ധിക്കണം എന്നുമാത്രം. കുടുംബത്തിലാര്‍ക്കും ഇല്ലെങ്കിലും പാൻക്രിയാസ് ക്യാൻസര്‍ അടക്കമുള്ള ക്യാൻസര്‍ ബാധിക്കാമെന്ന അറിവും ഉണ്ടായിരിക്കണം.