വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ ഏതൊക്കെ എന്നറിയാം.

Spread the love

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തി.
ജില്ലാ തെരഞ്ഞെുടുപ്പ് ഓഫീസറായ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലായിരുന്നു നറുക്കെടുപ്പ്.

വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ സംവരണസീറ്റുകളാണ് നറുക്കെടുപ്പിലൂടെ നിര്‍ണയിച്ചത്.
മറ്റു പഞ്ചായത്തുകളിലെ നറുക്കെടുപ്പ് വരുംദിവസങ്ങളില്‍ നടക്കും.

കല്ലറ
പട്ടികജാതി സ്ത്രീ സംവരണം: കുരിശുപള്ളി (7), ഗ്രാമ പഞ്ചായത്ത് (14). പട്ടികജാതി സംവരണം: മുല്ലമംഗലം (5). സ്ത്രീ സംവരണം: മുണ്ടാര്‍ (1), മാണിക്യവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (2), കല്ലറ ചന്ത (9), കല്ലറ പഴയപള്ളി (12), വെല്‍ഫെയര്‍ സ്‌കൂള്‍ (13).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞീഴൂര്‍
പട്ടികജാതി സംവരണം: ശാന്തിപുരം (1). സ്ത്രീ സംവരണം: വടക്കേനിരപ്പ് (5), വാക്കാട് (6), കാട്ടാമ്ബാക്ക് (8), ചായംമാക്ക് (9), തോട്ടക്കുറ്റി (10), പിഎച്ച്‌സി (11), തിരുവാമ്ബാടി (12), ഞീഴൂര്‍ വെസ്റ്റ് (14).

കടുത്തുരുത്തി
പട്ടികജാതി സ്ത്രീ സംവരണം: ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ (2), കെഎസ് പുരം (3). പട്ടികജാതി സംവരണം: മങ്ങാട് (4). സ്ത്രീ സംവരണം: മാന്നാര്‍ (1), പറമ്ബ്രം (8), മുട്ടുചിറ വെസ്റ്റ് (10), ആദിത്യപുരം (12), ഗവണ്‍മെന്‍റ് ഐടിഐ (13), ആയാംകുടി (17), ആപ്പുഴ (18), പോളിടെക്നിക്ക് (20)

മുളക്കുളം
പട്ടികജാതി സ്ത്രീ സംവരണം: വടുകുന്നപ്പുഴ (2). പട്ടികജാതി സംവരണം: പൂഴിക്കോല്‍ നോര്‍ത്ത് (13). സ്ത്രീ സംവരണം: മുളക്കുളം (1), അവര്‍മ്മ (4), അറുനൂറ്റിമംഗലം (9), കീഴൂര്‍ സൗത്ത് (10), പൂഴിക്കോല്‍ സൗത്ത് (12), മൂര്‍ക്കാട്ടുപടി (15), കാരിക്കോട് സൗത്ത് (16), മനയ്ക്കപ്പടി (18).

ഉദയനാപുരം
പട്ടികജാതി സ്ത്രീ സംവരണം: വാഴമന (9), വല്യാറ (17). പട്ടികജാതി സംവരണം: വല്ലകം (11) സ്ത്രീ സംവരണം: അക്കരപ്പാടം (1), നാനാടം (3), ഇരുമ്ബൂഴിക്കര (4), കണത്താലി (10), പരുത്തുമുടി (12), ഉദയനാപുരം (13), ആലുംചുവട് (15).

വെച്ചൂര്‍
പട്ടികജതി സ്ത്രീ സംവരണം: പട്ടത്താനം (8). പട്ടികജാതി സംവരണം: മുച്ചൂര്‍ക്കാവ് (4). സ്ത്രീ സംവരണം: പൂങ്കാവ് (1), തോട്ടാപ്പള്ളി (3), മറ്റം (5), നഗരിന്ന (10), വെച്ചൂര്‍ പള്ളി (11), ബണ്ട്റോഡ് (12).

ടിവി പുരം
പട്ടികജാതി സംവരണം: തൃണയംകുടം (11). സ്ത്രീ സംവരണം: പള്ളിപ്പുറത്തുശേരി (1), ചേരിക്കല്‍ (4), ചെമ്മനത്തുകര തെക്ക് (5), മൂത്തേടത്തുകാവ് (9), കണ്ണുകെട്ടുശേരി (12), സരസ്വതി ഭാഗം (13), മറ്റപ്പള്ളി (14), മണ്ണത്താനം (15).

ചെമ്പ്
പട്ടികജാതി സ്ത്രീ സംവരണം: പനയ്ക്കല്‍ (2). പട്ടികജാതി സംവരണം: തുരുത്തുമ്മ (10). സ്ത്രീ സംവരണം: ഏലിയമ്മേല്‍ (3), കല്ലുകുത്താംകടവ് (5), പാറപ്പുറം (8), ചെമ്ബ് പോസ്റ്റോഫീസ് (11), വേമ്ബനാട് (13), വിജയോദയം (14), മുറിഞ്ഞപുഴ (15).

തലയാഴം
പട്ടികജാതി സ്ത്രീ സംവരണം: മാടപ്പള്ളി പടിഞ്ഞാറ് (12). പട്ടികജാതി സംവരണം: അമ്ബാനപ്പള്ളി (16). സ്ത്രീ സംവരണം: തോട്ടകം (2), കൂവ്വം (4), ഉല്ലല (6), കണ്ടംതുരുത്ത് (8), തൃപ്പക്കുടം (10), കരിയാര്‍ (14), ഇട ഉല്ലല (15).

മറവന്‍തുരുത്ത്
പട്ടികജാതി സ്ത്രീ സംവരണം: പഞ്ഞിപ്പാലം (4). പട്ടികജാതി സംവരണം: തരുത്തുമ്മ (3). സ്ത്രീ സംവരണം: തറവട്ടം (1), മറവന്‍തുരുത്ത് (5), ചുങ്കം (6), ചിറേക്കടവ് (8), കൂട്ടുമ്മേല്‍ (11), കുലശേഖരമംഗലം (12), വാഴേകാട് (15).

വെള്ളൂര്‍
പട്ടികജാതി സ്ത്രീ സംവരണം: വൈക്കോല്‍പ്പടി (3), നീര്‍പ്പാറ (15). പട്ടികജാതി സംവരണം: തട്ടാവേലി (13). സ്ത്രീ സംവരണം: വെള്ളൂര്‍ (4), വെള്ളൂര്‍ സൗത്ത് (5), കെപിപിഎല്‍ (6), വട്ടിക്കാട്ടുമുക്ക് (11), കരിപ്പള്ളി മല (14), വടകര (16), വരിക്കാംകുന്ന് (17).

തലയോലപ്പറമ്പ്
പട്ടികജാതി സ്ത്രീ സംവരണം: തലപ്പാറ (8). പട്ടികജാതി സംവരണം: കോരിക്കല്‍ പഴമ്പട്ടി (14). സ്ത്രീ സംവരണം: അടിയം (3), ഉമ്മാംകുന്ന് (4), വെട്ടിക്കാട്ടുമുക്ക് (5), ഡിബി കോളജ് (6), പള്ളിക്കവല (11), തലയോലപ്പറമ്ബ് ടൗണ്‍ (12), തേവലക്കാട് (15), ചക്കാല (16).