പഞ്ചായത്ത് ഒഫിസിന് മുന്നിലെ അനധികൃത വാഹന പാർക്കിംഗ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: തലയോലപറമ്പിലാണ് പാർക്കിംഗ് പാരയാകുന്നത്.

Spread the love

തലയോലപ്പറമ്പ്: അനധികൃത വാഹന പാർക്കിംഗിനെത്തുടർന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് ഓഫീസിലേക്കെത്താൻ ജനങ്ങള്‍ പാടുപെടുന്നു.
തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിനോടുചേർന്നുള്ള വ്യാപാരസമുച്ചയത്തിലാണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്.

ഓഫീസിന്‍റെ പ്രവേശന കവാടത്തിനുമുന്നില്‍ ഇരുചക്രവാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനാല്‍ ഓഫീസിലേക്കെത്തുന്ന വയോധികരും സ്ത്രീകളുമടക്കമുള്ളവർ ബൈക്കുകള്‍ക്കിടയിലൂടെ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്.

സ്ഥലപരിമിതിയില്‍ വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡില്‍ ബസുകള്‍ക്കും യാത്രക്കാർക്കും അനധികൃത പാർക്കിംഗ് അലോസരമുണ്ടാക്കുകയാണ്.പഞ്ചായത്തിനു മുന്നിലെ അനധികൃത പാർക്കിംഗ് ജനങ്ങളുടെ സഞ്ചാരം തടസപ്പെടുത്തുന്നതായി നാട്ടുകാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.