പഞ്ചായത്ത് സെക്രട്ടറി നിയമനം: അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31

Spread the love

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പില്‍ സെക്രട്ടറി തസ്‌തികയിലെ പി എസ് സി നിയമനത്തിന് അപേക്ഷിക്കാനുള്ള സമയം ജനുവരി 31ന് അവസാനിക്കും. ഏതെങ്കിലും അംഗീകൃത സർവകലാശാലയില്‍ നിന്ന് ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

 

 

 

 

നിയമനം ലഭിക്കുന്നവർക്ക് 51,400 രൂപ മുതല്‍ 1,10,300 രൂപ വരെ ശമ്പളം ലഭിക്കും. പി എസ് യുടെ ഔദ്യോഗിക വെബ്സൈറ്റ് https://www.keralapsc.gov.in വഴി അപേക്ഷ നല്‍കണം. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ സെക്രട്ടറി ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഇൻസ്റ്റിറ്റ്യൂഷൻ നിയമനമാണ്.

 

 

 

 

18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികള്‍ 02-01-1987 നും 01- 01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുണ്ട്. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി https://www.keralapsc.gov.in ക്ലിക്ക് ചെയ്യുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group