video
play-sharp-fill

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെങ്കിൽ പാലായിൽ പ്രചരണത്തിനിറങ്ങില്ല : കോൺഗ്രസ്

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെങ്കിൽ പാലായിൽ പ്രചരണത്തിനിറങ്ങില്ല : കോൺഗ്രസ്

Spread the love

സ്വന്തം ലേഖിക

പാലാ: കേരള കോൺഗ്രസ് എം ഭരിക്കുന്ന രാമപുരം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെങ്കിൽ പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന് രാമപുരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി.

കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്ന് കേരള കോൺഗ്രസ്സ് എം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ എത്രയും വേഗം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു. കേരള കോൺഗ്രസ് എമ്മി െരാമപുരം മണ്ഡലം പ്രസിഡന്റുകൂടിയായ ബൈജു, ജോസ് കെ. മാണിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെടുന്നത്. കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ധാരണ അനുസരിച്ച് രണ്ടര വർഷം വീതം പ്രസിഡന്റ് സ്ഥാനം ഇരു കൂട്ടർക്കും വീതംവച്ചിരുന്നു. ഇതനുസരിച്ച് മേയ് 30ന് ബൈജു ജോൺ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതായിരുന്നുവെന്ന് കോൺഗ്രസ്സ് നേതാക്കൾ പറയുന്നു. വീണ്ടും ആഗസ്റ്റ് 30വരെ സമയം കൊടുത്തെങ്കിലും ബൈജു രാജിവയ്ക്കാൻ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് ഉപ തിരഞ്ഞെടുപ്പിൽ സഹകരിക്കില്ലെന്ന് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പിനെ രേഖാമൂലം അറിയിച്ചത്. എന്നാൽ, രാമപുരത്തെ കോൺഗ്രസ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ ഡി.സി.സി നിർദ്ദേശിച്ചിരിക്കുകയാണ്.

Tags :