പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒകേ്‌ടാബര്‍ 13 മുതല്‍ 21 വരെ: നേരത്തേ പ്രചരണം ആരംഭിച്ച സ്ഥാനാർത്ഥി മോഹികൾ ആശങ്കയിൽ

Spread the love

കോട്ടയം: തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ സംവരണവാര്‍ഡുകളുടെ നറുക്കെടുപ്പ്‌ ഒകേ്‌ടാബര്‍ 13 മുതല്‍ 21 വരെ. ത്രിതലപഞ്ചായത്തുകളുടെ വാര്‍ഡ്‌ സംവരണം നറുക്കെടുപ്പിലൂടെ നിശ്‌ചയിക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ളത്‌ കലക്‌ടര്‍മാരെയാണ്‌.

പഞ്ചായത്തുകളിലെ വാര്‍ഡ്‌ സംരണത്തിനുള്ള നറുക്കെടുപ്പ്‌ ഒകേ്‌ടാബര്‍ 13 മുതല്‍ 16 വരെയും, ബ്ലോക്ക്‌ പഞ്ചായത്തുകളുടേത്‌ ഒക്‌ടോബര്‍ 17 നും , ജില്ലാപഞ്ചായത്തിലേത്‌ 21 നും നടത്താനാണു നിശ്‌ചയിച്ചിട്ടുള്ളത്‌.ഒക്‌ടോബോര്‍ 16ന്‌ മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ്‌ അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ്‌ ജോയിന്റ്‌ ഡയറക്‌ടര്‍ നടത്തും.

നറുക്കെടുപ്പ്‌ തീയതിയും സ്‌ഥലവും നിശ്‌ചയിച്ച്‌ കൊണ്ടുള്ള വിജ്‌ഞാപനം കമ്മീഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും.അതേസമയം സംവരണ വാര്‍ഡുകള്‍ ഏതാകുമെന്ന കാര്യത്തിലുള്ള ആശയങ്കിലാണ്‌ സ്‌ഥാനാര്‍ഥികള്‍. പല സ്‌ഥാനാര്‍ഥി മോഹികളും ചില വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ നേരത്തെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു, ഈ വാര്‍ഡ്‌ സംവരണമായാല്‍ മോഹങ്ങള്‍ എല്ലാം പൊലിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവരണനടപടിക്രമങ്ങളെക്കുറിച്ചു തദ്ദേശസ്‌ഥാപനസെക്രട്ടറിമാര്‍ക്ക്‌ 26 ന്‌ ഓണ്‍ലൈനായി പരിശീലനം നല്‍കും. ജില്ലാതല ഉദ്യോഗസ്‌ഥര്‍ക്ക്‌ നാളെ 25 നും ജില്ലാതല മാസ്‌റ്റര്‍ട്രെയിനര്‍മാര്‍ക്ക്‌ 29,30 തീയതികളിലും കമ്മീഷന്‍

തിരുവനന്തപുരത്ത്‌ പരിശീലനം നല്‍കും..നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ്‌ നടന്നേക്കുമെന്നാണു സൂചന.
ഡിസംബര്‍ 20ന്‌ മുമ്പ് തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാക്കാനാണു തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ആലോചിക്കുന്നത്‌.