ഞീഴൂരിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ തകർന്ന സംഭവം: കരാറുകാരന്റെ ബില്ല് മാറി പണം നൽകരുതെന്ന് സി പി എം:ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ക്കെതിരേയും കോണ്‍ട്രാക്‌ടര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.

Spread the love

കടുത്തുരുത്തി: മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചു നവീകരിച്ച ഞീഴൂര്‍ പഞ്ചായത്തു കമ്യൂണിറ്റി ഹാളിന്‍റെ മുന്‍വശത്തെ ഗ്ലാസും ഷീറ്റും ഇടിഞ്ഞുവീണ സംഭവത്തില്‍ യൂഡിഎഫ് മണ്ഡലം കമ്മിറ്റി പരാതി നല്‍കി.

നിര്‍മാണ നടത്തിപ്പിലെ അപാകതകള്‍ അടിയന്തരമായി പരിഹരിച്ച്‌ ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗവും തദ്ദേശ സ്വയംഭരണ അധികൃതരും ഭരണസമിതിയും കരാറുകാരനും അടിയന്തരമായി ഇടപെട്ടു പണികള്‍

പൂര്‍ത്തീകരിക്കണമെന്നും അനാസ്ഥ കാണിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് തദേശ സ്വയംഭരണ വകുപ്പിനും മുഖ്യമന്ത്രിക്കും ബ്ലോക്ക് എല്‍എസ്ജിഡി അധികാരികള്‍ക്കും പരാതി നല്‍കിയത്.
അതേസമയം
കമ്യൂണിറ്റി ഹാളിന്‍റെ ഭാഗങ്ങള്‍ ഉദ്ഘടനം ചെയ്ത് ഒരു മാസം കഴിയും മമ്പേ തകര്‍ന്ന് വീണ സംഭവത്തില്‍ പരാതിയുമായി സിപിഎമ്മും രംഗത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ക്കെതിരേയും കോണ്‍ട്രാക്‌ട്ടര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും കോണ്‍ട്രാക്ടറുടെ ബില്ല് മാറി നല്‍കരുതെന്നും സിപിഎം ഞീഴൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയതായും സിപിഎം ഞീഴൂര്‍ ലോക്കല്‍ സെക്രട്ടറി ജയിംസ് ഉതുപ്പാന്‍ അറിയിച്ചു.