play-sharp-fill
ജനസൗഹൃദ പഞ്ചായത്ത്; ആതിഥ്യമര്യാദയോടെ പരിഗണിക്കും ലഭിക്കേണ്ട സേവനങ്ങള്‍ വേഗത്തിലാക്കും ; പഞ്ചായത്ത് ഓഫീസില്‍ വരുന്നവര്‍ക്ക് ഇനി ദിവസവും ചായ

ജനസൗഹൃദ പഞ്ചായത്ത്; ആതിഥ്യമര്യാദയോടെ പരിഗണിക്കും ലഭിക്കേണ്ട സേവനങ്ങള്‍ വേഗത്തിലാക്കും ; പഞ്ചായത്ത് ഓഫീസില്‍ വരുന്നവര്‍ക്ക് ഇനി ദിവസവും ചായ

വിവിധ ആവശ്യങ്ങള്‍ക്കായി ലക്കിടിപേരൂര്‍-ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വരുന്നവര്‍ക്ക് ഇനി ദിവസവും ചായ ലഭിക്കും. ജനസൗഹൃദ പഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായാണ് മാതൃകാപദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്.

ജനപ്രതിനിധികളും ജീവനക്കാരും സന്മനസുള്ളവരും ചേര്‍ന്നാണ് ഇതിന്റെ ചെലവുകള്‍ വഹിക്കുക. പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരെ ആതിഥ്യമര്യാദയോടെ പരിഗണിക്കാനും അവര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ വേഗത്തില്‍ നല്‍കുന്നതിനും ഭരണസമിതിയും ഓഫീസും പ്രഥമ പരിഗണന നല്‍കിയാണ് പദ്ധതി ആവിഷ്‌കരിച്ചത്.


സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് അഡ്വ: കെ. പ്രേംകുമാര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷനാവും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ പ്രസാദ് മുഖ്യാതിഥിയാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group