മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കാരണം വ്യക്തമല്ല

Spread the love

കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമുള്ളൂരില്‍ ഉള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്നു രാവിലെ വീട്ടുകാർ മുറിയില്‍ നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് മാറനല്ലൂർ പോലീസില്‍ വിവരം അറിയിച്ചു.

video
play-sharp-fill

പ്രസിഡൻറ് പി എസ് മായാദേവിയുടെ ഭർത്താവ് സത്യകുമാർ (58) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കാരണം അറിവായിട്ടില്ല. കർഷകനാണ് സത്യ കുമാർ.