തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വീട്ടിലെത്തിയ പഞ്ചായത്ത് അംഗത്തിന്‍റെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

Spread the love

തിരുവനന്തപുരം : ഊരുപൊയ്കയിൽ  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വീട്ടിലെത്തിയ പഞ്ചായത്ത് അംഗത്തിന്‍റെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് അംഗം ശബരിനിവാസില്‍ ബിജുവിനു നേരെയാണ് ആക്രമണം ഉണ്ടായത്.

video
play-sharp-fill

സംഭവത്തില്‍ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജിയെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ഥി വി.ജോയിക്ക് വേണ്ടിപ്രചാരണം നടത്തുകയായിരുന്നു ബിജു അടക്കമുള്ള പ്രവര്‍ത്തകര്‍. ഇതിൻ്റെ ഭാഗമായി സജിയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം, സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും സജി മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group