പാലക്കാട് : ഒറ്റപ്പാലം-ചെര്‍പ്പുളശേരി റോഡിന്റെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ഗാനവുമായി പഞ്ചായത്ത് അംഗ്. കത്ത് പാട്ടിന്റെ രീതിയിലാണ് മുന്‍ അനങ്ങന്നടി പഞ്ചായത്ത് മെമ്ബര്‍ ഇബ്രാഹീം മേനകം ഗാനം രചിച്ചിരിക്കുന്നത്.
ഗായകനും അധ്യാപകനുമായ അന്‍സാര്‍ തച്ചോത്താണ് ആലാപനം. ഒറ്റപ്പാലം-ചെര്‍പ്പുളശേരി റോഡ് തകര്‍ച്ചയിലാണെന്നും പുനരുദ്ധാരണ പ്രവര്‍ത്തിക്ക് ഫണ്ട് വകയിരുത്താത്തതിലെ കാലതാമസമാണ് ജനങ്ങളുടെ ദുരിത യാത്രക്ക് കാരണമായിരിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. നിരവധി പ്രതിഷേധങ്ങള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നിട്ടും അധാകാരികള്ക്ക് അനങ്ങപ്പാറ നയമാണെന്നും ഇബ്രാഹീം മേനകം പറയുന്നു.