തലയോലപ്പറമ്പ് പഞ്ചായത്ത് ഓഫീസ് പഴയകെട്ടിടം തകർച്ചയുടെ വക്കിൽ: നടപടിയെടുക്കാതെ അധികൃതർ; പഴയ കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു

Spread the love

തലയോലപ്പറമ്പ്: കാലപ്പഴക്കത്താല്‍ ജീർണിച്ച് അപകടാവസ്ഥയിൽ പ്രവർത്തിച്ചിരുന്ന തലയോലപ്പറമ്പ് പഞ്ചായത്ത് ഓഫീസ് പഴയകെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം ഉയരുന്നു.

തകർച്ച ഭീഷണി നിലനിൽക്കുന്ന കെട്ടിടത്തിൽ ഇപ്പോഴും എൻജിനിയറിംഗ് വിഭാഗവും കുടുംബശ്രീ ഓഫീസും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. കെട്ടിടത്തിന്റെ താഴത്തെ മുറികളിൽ വ്യാപാരസ്ഥാപനങ്ങളുമുണ്ട്.

പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്ന ഈ കെട്ടിടം ഉപയോഗയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട്, എൽ.എസ്.ജിഡി എൻജിനിയറിംഗ് വിഭാഗം ഏകദേശം ഒന്നര വർഷം മുമ്പ് തന്നെ പഞ്ചായത്തിന് നൽകിയിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 50 വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടത്തിന്റെ പല ഭാഗങ്ങളും വിള്ളലുകൾ വന്ന് അപകടാവസ്ഥയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തിന്റെ ബലക്ഷയത്തെത്തുടർന്ന് 2018 ല്‍ കൂടുതല്‍ തൂണുകള്‍ സ്ഥാപിച്ചാണ് കെട്ടിടം താങ്ങി നിർത്തിയിരിക്കുന്നത്. വലിയ ദുരന്തമൊഴിവാക്കാൻ തകർച്ചാ ഭീഷണിയിലായ കെട്ടിടസമുച്ചയം പൊളിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.