
കോട്ടയം: വീട്ടില്‍ ബാക്കിവന്ന ചപ്പാത്തി കൊണ്ട് പഞ്ചാരമണ്ട പോലെ രുചിയൂറുന്ന ഒരു നാലുമണി പലഹാരം തയാറാക്കാം.
ചേരുവകള്‍
ചപ്പാത്തി – 4 എണ്ണം ചെറുതായി അരിഞ്ഞത്
ശര്‍ക്കര – 2 ആണി, പാനിയാക്കി അരിച്ചെടുക്കുക

Whatsapp Group 1 | Whatsapp Group 2 |Telegram Group
തേങ്ങ – 1 കപ്പ്
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
ഏലക്ക – 5 എണ്ണം
ജീരകം – അര ടീസ്പൂണ്‍
ചുക്ക് – ചെറിയ കഷ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു വലിയ ചീനച്ചട്ടി അടുപ്പത്ത് വച്ച് അതില്‍ നെയ്യൊഴിക്കുകഇതിലേക്ക് അരിഞ്ഞുവെച്ച ചപ്പാത്തിക്കഷ്ണങ്ങള്‍ ഇടുക. ഇത് എല്ലാ ഭാഗത്തും നെയ് പിടിക്കുന്ന രീതിയില്‍ നന്നായി ഇളക്കികൊടുക്കുക. മറ്റൊരു പാനിലേക്ക് ശര്‍ക്കര പാനി ഒഴിക്കുക. ഇതിലേക്ക് തേങ്ങ ഇട്ടു വിളയിച്ചെടുക്കുക. ഇതിലേക്ക് ചപ്പാത്തി മൊരിച്ചത് ഇട്ടു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കണം.ഇതിലേക്ക് ഏലക്ക, ജീരകം, ചുക്ക് എന്നിവ പൊടിച്ചത് ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക. എല്ലാ ഭാഗത്തും പിടിച്ചാല്‍ തീ ഓഫ് ചെയ്ത് വാങ്ങിവയ്ക്കുക. ചപ്പാത്തി കൊണ്ടുള്ള രുചിയേറും പഞ്ചാരമണ്ട റെഡി.



