
സ്വന്തം ലേഖകൻ
പനച്ചിക്കാട്: കോവിഡ്ദുരിതം നേരിടുന്നതിനിടയിൽ വെള്ളപ്പൊക്കദുരിതാശ്വാസ പ്രവർത്തനങ്ങളും ഏറ്റെടുത്ത് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. കുഴിമറ്റം എൻഎസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചു.
കനത്ത മഴയിൽ വെള്ളത്തിലായ ചാന്നാനിക്കാട് കുഴിക്കാട്ട് കോളനി നിവാസികളും പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നുമുള്ള മറ്റ് കുടുംബങ്ങളുമാണ് ക്യാംപിലുള്ളത്. വാർഡ് മെമ്പർ പ്രിയാമധു അഭ്യർത്ഥിച്ചതനുസരിച്ച് ചാന്നാനിക്കാട് ശ്രീ നാരായണ പബ്ലിക്സ്കൂൾ അധികൃതർ വിട്ടു നൽകിയ സ്കൂൾ ബസ്സിലാണ് കോളനി നിവാസികളെ സദനം സ്കൂളിലെ ക്യാംപിലെത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത മഴ തുടങ്ങിയ ശനിയാഴ്ച രാവിലെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, വൈസ് പ്രസിഡന്റ് റോയി മാത്യു , സ്ഥിരസമിതി അദ്ധ്യക്ഷൻമാരായ പ്രിയാ മധു ,എബിസൺ കെ ഏബ്രഹാം, വില്ലേജ് ഓഫീസർ സീത്കുമാർ എന്നിവർ കോളനിയിലെത്തി ഇവരെ ക്യാംപിലേക്ക് മാറ്റുവാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
ക്യാംപിൽ തന്നെ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള മുഴുവൻ കാര്യങ്ങൾക്കും പഞ്ചായത്ത് സെക്രട്ടറി മിനി സൂസൻ ദാനിയേൽ, ജീവനക്കാരായ മൻസൂർ, ബിജു പി പി. , പനച്ചിക്കാട് വില്ലേജാഫീസ് ജീവനക്കാരൻ അജിത് ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.