video
play-sharp-fill

കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; പ്രതി 23 – കാരി, ആമസോൺ കവറിലെ അഡ്രസ് പ്രതിയെ കണ്ടെത്താൻ സഹായിച്ചു, തറയിലേയും ശുചിമുറിയിലേയും രക്തക്കറ നിര്‍ണ്ണായക തെളിവായി ; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ, പെൺകുട്ടി അതിജീവിത ,കൊലപാതകത്തിൽ മാതാപിതാക്കൾക്ക് പങ്കില്ല

കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; പ്രതി 23 – കാരി, ആമസോൺ കവറിലെ അഡ്രസ് പ്രതിയെ കണ്ടെത്താൻ സഹായിച്ചു, തറയിലേയും ശുചിമുറിയിലേയും രക്തക്കറ നിര്‍ണ്ണായക തെളിവായി ; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ, പെൺകുട്ടി അതിജീവിത ,കൊലപാതകത്തിൽ മാതാപിതാക്കൾക്ക് പങ്കില്ല

Spread the love

കൊച്ചി : നവജാത ശിശുവിന്റെ മൃതദേഹം  കണ്ടെത്തിയ സംഭവം സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാർ കസ്റ്റഡിയിൽ. ഫൈവ് സി എന്ന ഫ്‌ളാറ്റിലുള്ളവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എറണാകുളം സ്വദേശിയായ അഭയ കുമാറും കുടുംബവും ആണ് ഈ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. അഭയകുമാറും അമ്മയും മകളുമാണ് ഈ ഫ്‌ളാറ്റിലുള്ളത്. ഇവർ പതിനഞ്ച് വർഷമായി ഇവിടെയാണ് താമസിക്കുന്നത്. അഭയകുമാറിന്റെ ഭാര്യയും ഇവിടെയാണ് താമസിച്ചിരുന്നത്. അവർ ഇപ്പോള്‍ ആ ഫ്‌ളാറ്റിലുണ്ടോ എന്ന് വ്യക്തമല്ല. മലയാളികള്‍ തന്നെയാണ് ഇവരെല്ലാം.

ഈ ഫ്‌ളാറ്റിന്റെ തറയില്‍നിന്നും ശുചിമുറിയില്‍നിന്നും പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഏട്ടേകാലോടെയാണ് പനമ്ബള്ളിനഗറിലെ ഫ്ളാറ്റിന് സമീപത്തുള്ളവർ റോഡില്‍ ഒരു കെട്ടുകിടക്കുന്നത് കണ്ടത്. ആരെങ്കിലും സഞ്ചിയിലാക്കി മാലിന്യം ഉപേക്ഷിച്ചതാവാമെന്നായിരന്നു ആദ്യം കരുതിയത്. പക്ഷെ, ശുചീകരണ തൊഴിലാളികള്‍ തൊട്ടുമുമ്ബ് വൃത്തിയാക്കി പോയ സ്ഥലത്ത് എങ്ങനെ ഇത്രപെട്ടെന്നൊരു മാലന്യക്കെട്ടുവന്നുവെന്ന സംശയമാണ് അത് പരിശോധിക്കാൻ പ്രേരിപ്പിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. ഇതിനിടെ കുട്ടിയെ എറിയുന്ന സിസിടിവി ദൃശ്യം പുറത്തു വന്നു. ഇതോടെ കേസ് പുതിയ തലത്തിലെത്തി. പരിശോധനയിലാണ് അഭയകുമാറിന്റെ ഫ്‌ളാറ്റിലേക്ക് എത്തിയത്.

രാവിലെ ധാരാളം ആളുകള്‍ നടക്കുകയും മറ്റും ചെയ്യുന്ന സ്ഥലമായതുകൊണ്ടുതന്നെ അവരുടെ ആരുടേയെങ്കിലും നഷ്ടപ്പെട്ട കെട്ടാകുമെന്നും കരുതി. ഒരു കൊറിയർ സർവീസ് കമ്ബനിയുടെ പാക്കറ്റായിരുന്നു റോഡില്‍ വീണുകിടന്നത്. അടുത്തെത്തി പരിശോധിച്ചതോടെയാണ് കുട്ടിയാണെന്ന് മനസ്സിലായത്. ചോരയില്‍ കുളിച്ച്‌ ഒരു ദിവസംപോലും പ്രായമാവാകാത്ത കുഞ്ഞിന്റെ മൃതദേഹമായിരുന്നു സഞ്ചിയിലുണ്ടായിരുന്നത്. ഉടൻ നാട്ടുകാരേയും പൊലീസിനേയും അറിയിക്കുകയും ചെയ്തു. സമീപത്തെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യത്തില്‍ കുട്ടിയെ വലിച്ചെറിഞ്ഞതായി കാണിക്കുന്ന സമയം 7.50 ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം ചോദ്യം ചെയ്യലിൽ ഫ്ളാറ്റിലെ താമസക്കാരിയായ പെൺകുട്ടി കുറ്റം സമ്മതിച്ചു. 23 കാരിയായ പെൺകുട്ടി അതിജീവിതയാണ്, കുട്ടി പീഡിപ്പിക്കപ്പെട്ടതും ഗർഭിണിയായതും വീട്ടുകാർ അറിഞ്ഞിരുന്നില്ല. കൊലപാതകത്തിൽ വീട്ടുകാർക്ക് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. ഇന്ന് രാവിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ ശേഷം പെൺകുട്ടി കുഞ്ഞിനെ ആമസോൺ കവറിലാക്കി തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു, ഇത് ദിശ തെറ്റി റോഡിലേക്ക് വീഴുകയും കവറിൽ രേഖപ്പെടുത്തിയ അഡ്രസ്സിൽ നിന്ന് പോലീസ് പ്രതിയിലേക്ക് എത്തുകയുമായിരുന്നു.