പരാതിയുമായി ചെന്നപ്പോൾ സിഐ മോശമായി പെരുമാറി; തെറി വിളിച്ചു; പനമരം സിഐക്കെതിരെ പോലീസ് സ്റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം

Spread the love

കല്പറ്റ : പനമരം പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം. പനമരം പൊലീസ് സ്റ്റേഷനിലെ സിഐക്കെതിരെ ആണ് പ്രതിഷേധം. പരാതിയുമായി വന്നപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും പനമരം സിഐ തെറി വിളിച്ചെന്നുമാണ് യുവതികളുടെ ആരോപണം. മാത്തൂർ സ്വദേശികളായ രണ്ട് യുവതികളാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നത്.

തങ്ങളെ മോശക്കാരായി വരുത്തി തീർക്കാൻ ശ്രമിച്ചുവെന്നും യുവതികള്‍ ആരോപിക്കുന്നു. ഒരു സംഘം ആളുകള്‍ വീട് ആക്രമിച്ചു എന്ന പരാതിയുമായാണ് യുവതികള്‍ പനമരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പരാതിയില്‍ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. കൂടാതെ അവിടെ വെച്ച്‌ പൊലീസ് മോശമായി പെരുമാറുകയും ചെയ്തു. 8 ദിവസമായി പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും കേസെടുത്തിട്ടില്ലെന്നാണ് യുവതികള്‍ ആക്ഷേപം ഉന്നയിക്കുന്നത്.

സംഭവത്തില്‍ പനമരം സിഐ ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ടാണ് യുവതികള്‍ പ്രതിഷേധം നടത്തുന്നത്. അതേസമയം, യുവതികള്‍ ഉന്നയിക്കുന്ന ആരോപണം പനമരം പൊലീസ് നിഷേധിച്ചു. പരാതി പരിഹരിക്കാനാണ് ശ്രമിച്ചത്. അതിനാലാണ് കേസെടുക്കാൻ വൈകിയതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും പനമരം പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group