
വാകത്താനം: പനക്കൽകാവ് ദേവീക്ഷേത്രത്തിൽ പൊങ്കാല ഉത്സവം 20ന് നടക്കും. രാവിലെ 7.10ന് ദേവിഭാഗവത പാരായണം, 9ന് ചാണ്ടി ഉമ്മന്റെ സാന്നിധ്യത്തിൽ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഭദ്രദീപം തെളിക്കും.
തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പിൽ അഗ്നിപകരും. മേൽശാന്തി ബിബിൻ വൈക്കം സഹകാർമികനാകും. 10.30 ന് 25 കലശം, 12 ന് പൊങ്കാല നിവേദ്യം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപക്കാഴ്ച, രാത്രി 7. 10ന് ഭജന.