പനച്ചിക്കാട്ട് കൊറോണ ബാധിച്ച രോഗിയെ രോഗം സ്ഥിരീകരിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും വീട്ടിൽ നിന്നും മാറ്റിയില്ല; മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അവസാനിക്കാൻ കാത്തിരുന്നതായി സൂചന; പ്രതിഷേധവുമായി നാട്ടുകാർ

പനച്ചിക്കാട്ട് കൊറോണ ബാധിച്ച രോഗിയെ രോഗം സ്ഥിരീകരിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും വീട്ടിൽ നിന്നും മാറ്റിയില്ല; മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അവസാനിക്കാൻ കാത്തിരുന്നതായി സൂചന; പ്രതിഷേധവുമായി നാട്ടുകാർ

സ്വന്തം ലേഖകൻ

കുഴിമറ്റം: പനച്ചിക്കാട് പഞ്ചായത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗിയെ രോഗം സ്ഥിരീകരിച്ച് ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും വീട്ടിൽ നിന്നും ആശുപത്രിയിലേയ്ക്കു മാറ്റിയില്ലെന്ന് ആരോപണം. പോസിറ്റീവ് റിസൾട്ട് കണ്ടെത്തിയ പനച്ചിക്കാട് പഞ്ചായത്ത് കുഴിമറ്റം ചാന്നാനിക്കാട് പാണ്ഡവർ കുളത്തിനു സമീപം താമസിക്കുന്ന 56 കാരിയാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും വീട്ടിൽ നിന്നും ആശുപത്രിയിലേയ്ക്കു മാറ്റാത്തത്.

ചാന്നാനിക്കാട് കുഴിമറ്റം സ്വദേശിയും തിരുവനന്തപുരത്തെ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തനുമായ യുവാവിനും, അമ്മയ്ക്കുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നിന്നാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 56 കാരിയ്ക്കു രോഗം ബാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കുഴിമറ്റം സ്വദേശിയ്ക്കു രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ, രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ഇവരെ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടില്ല. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റും, ആരോഗ്യ വിഭാഗവും സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെയും ഇവരെ ആശുപത്രിയിലേയ്ക്കു മാറ്റാനുള്ള വാഹനം എത്തിയിട്ടില്ല.

ഇതിനിടെ കഴിഞ്ഞ ദിവസം രോഗം ബാധിച്ച യുവതിയെ വീട്ടിൽ നിന്നും ആംബുലൻസ് വരെ നടത്തിക്കൊണ്ടു വന്നു എന്നതും വിവാദമായി മാറിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും പനച്ചിക്കാട് കുഴിമറ്റം സ്വദേശിയെ ആശുപത്രിയിലേയ്ക്കു മാറ്റിതിരുന്നത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അവസാനിക്കുന്നതിനു വേണ്ടി കാത്തിരുന്നതിനാലാണെന്ന് പനച്ചിക്കാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ റോയി മാത്യു ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനു മുൻപ് തന്നെ രോഗിയ്ക്കു രോഗം സ്ഥിരീകരിച്ചിരുന്നതാണ്. എന്നാൽ, ഇവരെ ഇതിനു മുൻപ് ആശുപത്രിയിലേയ്ക്കു മാറ്റാൻ തയ്യാറാകാതിരുന്നതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആംബുലൻസ് എത്തിയാണ് രോഗികളെ നേരിട്ട് ആശുപത്രിയിലേയ്ക്കു മാറ്റുന്നത്. ഒരു ആംബുലൻസ് മാത്രമാണ് ആശുപത്രിയിലേയ്ക്കു രോഗികളെ കൊണ്ടു പോകുന്നതിനായി എത്തിക്കുന്നത്. ഈ ആംബുലൻസ് വൈകിയതാണ് ഇപ്പോൾ രോഗിയെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നത് വൈകിപ്പിച്ചത് എന്നാണ് ഔദ്യോഗിക വിശദദീകരണം.